---
title: "പാനൂരിൽ ബാങ്കിൽ തീപ്പിടുത്തം ; ജീവനക്കാരുടെയും  ഫയർഫോഴ്സിന്റെയും ജാഗ്രത വൻ അപകടമൊഴിവാക്കി"
english_title: "Panur HDFC Bank Fire Short Circuit Gurusannidhi Vallangad Fire Force Averted Major Accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384955/panur-hdfc-bank-fire-short-circuit-gurusannidhi-vallangad-fire-force-averted-accident"
published_at: "2026-10-01T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abde41156fe9_panur-hdfc-bank-fire-short-circuit-gurusannidhi-vallangad-fire-force-averted-accident.jpg"
keywords: ["Panur Bank Fire HDFC", "Short Circuit Fire Panur", "Panur Fire and Rescue", "Gurusannidhi Vallangad Bank"]
---

# പാനൂരിൽ ബാങ്കിൽ തീപ്പിടുത്തം ; ജീവനക്കാരുടെയും  ഫയർഫോഴ്സിന്റെയും ജാഗ്രത വൻ അപകടമൊഴിവാക്കി

> **Lead Summary:** പാനൂർ; പാനൂർ ഗുരുസന്നിധിക്ക് സമീപം വള്ളങ്ങാട് എച്ച്.ഡി.എഫ്.സി ബാങ്കിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നാണ് അനുമാനം. ബാങ്കിൽ നിന്നും സൈറൺ ഉയർന്നതോടെ ജീവനക്കാർ പാനൂർ ഫയർ ഫോഴ്സിലറിയിക്കുകയായിരുന്നു. പാനൂരിൽ നിന്നും അഗ്നിശമന രക്ഷാ സേന സ്ഥലത്തെത്തി ഫയർ ഡിസ്റ്റിഗ്വഷർ ഉപയോഗിച്ച് തീപടരാനുള്ള സാഹചര്യമൊഴിവാക്കി. ഇടപാടുകാരെത്തും മുമ്പായതിനാൽ ബാങ്കിൽ അധികം ആളുകളുണ്ടായിരുന്നില്ല. ലിയോ ക്ലിനിക്ക്, ഫിദ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ, യു. സ്മൈൽ ദന്തൽ ക്ലിനിക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഉടൻ തീയണക്കാനായതിനാൽ വൻ അപകടമാണൊഴിവായത്. പാനൂർ പൊലീസും സ്ഥലത്തെത്തി.

## Article Content

പാനൂർ; പാനൂർ ഗുരുസന്നിധിക്ക് സമീപം വള്ളങ്ങാട് എച്ച്.ഡി.എഫ്.സി ബാങ്കിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നാണ് അനുമാനം. ബാങ്കിൽ നിന്നും സൈറൺ ഉയർന്നതോടെ ജീവനക്കാർ പാനൂർ ഫയർ ഫോഴ്സിലറിയിക്കുകയായിരുന്നു. പാനൂരിൽ നിന്നും അഗ്നിശമന രക്ഷാ സേന സ്ഥലത്തെത്തി ഫയർ ഡിസ്റ്റിഗ്വഷർ ഉപയോഗിച്ച് തീപടരാനുള്ള സാഹചര്യമൊഴിവാക്കി. ഇടപാടുകാരെത്തും മുമ്പായതിനാൽ ബാങ്കിൽ അധികം ആളുകളുണ്ടായിരുന്നില്ല. ലിയോ ക്ലിനിക്ക്, ഫിദ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ, യു. സ്മൈൽ ദന്തൽ ക്ലിനിക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഉടൻ തീയണക്കാനായതിനാൽ വൻ അപകടമാണൊഴിവായത്. പാനൂർ പൊലീസും സ്ഥലത്തെത്തി.

English Summary:

Fire broke out at HDFC Bank near Gurusannidhi, Vallangad in Panur suspected short circuit. Staff alerted Panur Fire Force after siren went off, fire brigade prevented spread. No crowd as customers had not arrived yet. Building also houses Leo Clinic, Fida Motor Driving School, U Smile Dental Clinic. Major accident averted due to quick action, Panur police also reached spot.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384955/panur-hdfc-bank-fire-short-circuit-gurusannidhi-vallangad-fire-force-averted-accident)