---
title: "മീനങ്ങാടിയിൽ വ്യാപാരിയെ അക്രമിച്ച് തട്ടിക്കൊണ്ടുപോയ ഇന്നോവ ക്രിസ്റ്റ  കൊട്ടിയൂരിൽ വെച്ച് തകർക്കാൻ ശ്രമം ; നാട്ടുകാരുടെ സഹായത്തോടെ  രണ്ടുപേരെ പുഴയിൽ നിന്ന് പിടികൂടി"
english_title: "Wayanad Meenangadi Trader Attacked Car Robbed Kidnapping Attempt Kottiyoor Car Destroyed Two Arrested Kelakam Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384949/meenangadi-trader-attack-car-robbed-kottiyoor-car-destroy-attempt-two-arrested-kelakam-police"
published_at: "2026-10-01T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdde2a15d87_meenangadi-trader-attack-car-robbed-kottiyoor-car-destroy-attempt-two-arrested-kelakam-police.jpg"
keywords: ["Meenangadi Car Robbery Kottiyoor", "Koduvally Businessman Jafar Attack", "Chilli Powder Attack Car Snatching", "Bavali River Arrest Kelakam Police"]
---

# മീനങ്ങാടിയിൽ വ്യാപാരിയെ അക്രമിച്ച് തട്ടിക്കൊണ്ടുപോയ ഇന്നോവ ക്രിസ്റ്റ  കൊട്ടിയൂരിൽ വെച്ച് തകർക്കാൻ ശ്രമം ; നാട്ടുകാരുടെ സഹായത്തോടെ  രണ്ടുപേരെ പുഴയിൽ നിന്ന് പിടികൂടി

> **Lead Summary:** മീനങ്ങാടിയിൽ നിന്ന് വ്യാപാരിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കാർ കൊട്ടിയൂരിൽവെച്ച് തകർക്കാൻ ശ്രമം. ബുധനാഴ്ച രാത്രി കൊട്ടിയൂർ നീണ്ടുനോക്കി സമാന്തര റോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കവർച്ചാ സംഘത്തിലെ രണ്ടുപേരെ കേളകം പൊലീസും നാട്ടുകാരും ചേർന്ന് ബാവേലി പുഴയിൽ നിന്ന് പിടികൂടി.

## Article Content

മീനങ്ങാടിയിൽ നിന്ന് വ്യാപാരിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കാർ കൊട്ടിയൂരിൽവെച്ച് തകർക്കാൻ ശ്രമം. ബുധനാഴ്ച രാത്രി കൊട്ടിയൂർ നീണ്ടുനോക്കി സമാന്തര റോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കവർച്ചാ സംഘത്തിലെ രണ്ടുപേരെ കേളകം പൊലീസും നാട്ടുകാരും ചേർന്ന് ബാവേലി പുഴയിൽ നിന്ന് പിടികൂടി.

കർണാടകയിലെ ബേഗൂരിൽ ക്വാറി ബിസിനസ് നടത്തുന്ന കൊടുവള്ളി സ്വദേശി ജാഫറിനെ ബുധനാഴ്ച വൈകിട്ട് ആറോടെ മീനങ്ങാടിയിൽവെച്ചാണ് പത്തംഗ സംഘം ആക്രമിച്ചത്. രണ്ട് കാറുകളിലായെത്തിയ സംഘം ജാഫറിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാറും അതിലുണ്ടായിരുന്ന 21,000 രൂപയും തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തിൽ ജാഫർ മീനങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിയെടുത്ത ഇന്നോവ ക്രിസ്റ്റ ഉൾപ്പെടെ മൂന്ന് കാറുകളിലായി കൊട്ടിയൂരിൽ എത്തിയ അക്രമി സംഘം, നീണ്ടുനോക്കി പാലത്തിനടുത്തുള്ള വിജനമായ സ്ഥലത്തുവെച്ച് കാർ തകർക്കാൻ ശ്രമിക്കുകയായിരുന്നു. സീറ്റുകൾ കുത്തിക്കീറി സാധനങ്ങൾ പുറത്തേക്കെറിയുന്നത് കണ്ട നാട്ടുകാർ പ്രദേശം വളഞ്ഞതോടെ അക്രമികൾ വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.

തുടർന്ന് സമീപത്തെ പുഴയിൽ ചാടിയ രണ്ടുപേരെ നാട്ടുകാരും കേളകം പൊലീസും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. സംഘത്തിൽ മലയാളികളും കർണാടക സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ കേളകം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. മീനങ്ങാടി, പേരാവൂർ പൊലീസ് സംഘങ്ങളും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കേളകം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

English Summary:

Trader Jafar from Koduvally doing quarry business in Karnataka attacked at Meenangadi Wayanad by 10-member gang, chilli powder thrown, Innova Crysta and Rs 21,000 robbed. Gang reached Kottiyoor Neendunokki parallel road Wednesday night trying to destroy car at isolated spot near bridge, seats torn. Locals surrounded, gang abandoned vehicles and jumped into Bavali River. Two caught by locals and Kelakam police. Group includes Malayalis and Karnataka natives. Meenangadi, Peravoor police and forensic team inspected spot, probe intensified.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384949/meenangadi-trader-attack-car-robbed-kottiyoor-car-destroy-attempt-two-arrested-kelakam-police)