---
title: "തലശേരി, പാനൂർ സ്റ്റേഷനിലുൾപ്പടെ  മാലപ്പൊട്ടിക്കൽ, മയക്കുമരുന്ന്, മോഷണ കേസുകൾ ; ചാവശേരി സ്വദേശിയെ  കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "Chavassery Man KK Noushad KAAPA Detained 19 Cases Chain Snatching Drugs Robbery Kannur Mattannur Thalassery Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384906/chavassery-kk-noushad-kaapa-detained-19-cases-chain-snatching-drugs-theft-kannur"
published_at: "2026-09-30T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd1dba5a6d0_chavassery-kk-noushad-kaapa-detained-19-cases-chain-snatching-drugs-theft-kannur.jpg"
keywords: ["KK Noushad Chavassery KAAPA", "Chain Snatching Drugs Robbery Cases", "Mattannur SHO Prakasan VK", "BV Vijaya Bharath Reddy IPS"]
---

# തലശേരി, പാനൂർ സ്റ്റേഷനിലുൾപ്പടെ  മാലപ്പൊട്ടിക്കൽ, മയക്കുമരുന്ന്, മോഷണ കേസുകൾ ; ചാവശേരി സ്വദേശിയെ  കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** പാനൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാവശ്ശേരി സ്വദേശി കെ.കെ. നൗഷാദിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

## Article Content

പാനൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാവശ്ശേരി സ്വദേശി കെ.കെ. നൗഷാദിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. മട്ടന്നൂർ, ഇരിക്കൂർ, തലശ്ശേരി, ചക്കരക്കൽ, ബാലുശ്ശേരി, പാനൂർ, മയ്യിൽ തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന്, മാലപൊട്ടിക്കൽ, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ 19 കേസുകളിൽ പ്രതിയാണ് ഇയാൾ.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രകാശൻ വി.കെ.യുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

English Summary: Chavassery native KK Noushad (46) accused in many criminal cases detained under KAAPA and lodged in Kannur Central Jail. 19 cases including drugs, chain snatching, robbery, theft, kidnapping across Mattannur, Iritty, Thalassery, Chakkarkal, Balussery, Panur, Mayyil police stations. Order by Kannur Collector on recommendation of City Police Commissioner BV Vijaya Bharath Reddy IPS, executed by Mattannur SHO Prakasan VK.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384906/chavassery-kk-noushad-kaapa-detained-19-cases-chain-snatching-drugs-theft-kannur)