---
title: "കണ്ണൂർ ജില്ലയിൽ ഒക്ടോബർ  27ന് സൂചനാ ബസ് പണിമുടക്ക് ; നവ. 10 മുതൽ അനിശ്ചിതകാല സമരം"
english_title: "Kannur Private Buses Token Strike October 27 Indefinite Strike From November 10 Priyadarshini Issue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384901/kannur-private-bus-token-strike-oct27-indefinite-nov10-demand"
published_at: "2026-09-30T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd159f661d6_kannur-private-bus-token-strike-oct27-indefinite-nov10-demand.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ഒക്ടോബർ  27ന് സൂചനാ ബസ് പണിമുടക്ക് ; നവ. 10 മുതൽ അനിശ്ചിതകാല സമരം

> **Lead Summary:** കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ്സുകൾ അടുത്തമാസം 27ന്സൂചനാ പണിമുടക്ക് നടത്താൻ കഴിഞ്ഞ ദിവസം കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കെഎസ്ആർടിസി യുടെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര മൂലം തകർന്നുകൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

## Article Content

കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ്സുകൾ അടുത്തമാസം 27ന്സൂചനാ പണിമുടക്ക് നടത്താൻ കഴിഞ്ഞ ദിവസം കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കെഎസ്ആർടിസി യുടെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര മൂലം തകർന്നുകൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സ് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

അതോടൊപ്പം, അശാസ്ത്രീയമായി നിർമ്മിച്ച വിദ്യാർത്ഥികളുടെ ഡിജിറ്റൽ കാർഡ് സമ്പ്രദായം പിൻവലിക്കണമെന്നും മേലെചൊവ്വ, വളപട്ടണം, പാപ്പിനിശേരി ഭാഗത്തെ ട്രാഫിക്ക് ബ്ലോക്കിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

സൂചനാ പണിമുടക്ക് കൊണ്ട് പ്രശ്നപരിഹാരമാവുന്നില്ലെങ്കിൽ നവംബർ പത്ത് മുതൽ ജില്ലയിൽ അനിശ്ചിതകാല സമരം ആരംഭിക്കും. യോഗത്തിൽ കെ. ഗംഗാധരൻ, പി കെ പവിത്രൻ, കെ വിജയൻ, പി പി മോഹനൻ, ടി എം സുധാകരൻ, എം കെ രഞ്ചിത്ത്, പി വി പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384901/kannur-private-bus-token-strike-oct27-indefinite-nov10-demand)