---
title: "കണ്ണൂർ ദസറ ആഘോഷങ്ങൾ ഒക്ടോബർ 12 മുതൽ 21 വരെ; 500 ഡ്രോണുകളുടെ മെഗാ ഡ്രോൺ ഷോ ഒരുക്കും"
english_title: "Kannur Dasara Celebrations Oct 12 to 21 Town Square Mega Drone Show 500 Drones Mysuru Team"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384892/kannur-dasara-celebrations-oct-12-21-town-square-mega-drone-show-500-drones"
published_at: "2026-09-30T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcf2a446927_Untitled-2_copy.jpg"
keywords: ["Kannur Dasara Celebrations", "Kannur Corporation Dasara", "Mega Drone Show Kannur", "Town Square Dasara Events"]
---

# കണ്ണൂർ ദസറ ആഘോഷങ്ങൾ ഒക്ടോബർ 12 മുതൽ 21 വരെ; 500 ഡ്രോണുകളുടെ മെഗാ ഡ്രോൺ ഷോ ഒരുക്കും

> **Lead Summary:** കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾ ഒക്ടോബർ 12 മുതൽ 21 വരെ ടൗൺ സ്ക്വയറിൽ നടക്കും.കെ.എസ്. ഹരിശങ്കർ, ഫിജോ, നവ്യ നായർ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറും.

## Article Content

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾ ഒക്ടോബർ 12 മുതൽ 21 വരെ ടൗൺ സ്ക്വയറിൽ നടക്കും.കെ.എസ്. ഹരിശങ്കർ, ഫിജോ, നവ്യ നായർ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറും.

മൈസൂർ ദസറയുടെ മുഖ്യ ആകർഷണമായ മെഗാ ഡ്രോൺ ഷോ ഇത്തവണ കണ്ണൂരിലെ ദസറയ്ക്ക് മാറ്റുകൂട്ടും. സമാപന ദിവസമായ 21നാണ് 500-ൽ അധികം ഡ്രോണുകൾ മെഗാ ഷോയുടെ ഭാഗമായി ആകാശത്ത് കണ്ണൂരിന്റെ തനത് കലാരൂപങ്ങൾ തെളിയിച്ച് വർണവിസ്മയം തീർക്കുന്നത്.

മൈസൂർ ദസറയ്ക്ക് ഡ്രോൺ ഷോ ഒരുക്കുന്ന സംഘമാണ് കേരളത്തിൽ ആദ്യമായി ഡ്രോൺ ഷോ ഒരുക്കാൻ എത്തുന്നതെന്ന് മേയർ അഡ്വ. പി ഇന്ദിര പറഞ്ഞു.

English Summary: Kannur Corporation's Kannur Dasara celebrations will be held Oct 12 to 21 at Town Square with cultural programs featuring K S Harisankar, Fijo, Navya Nair etc. Highlight will be mega drone show with 500+ drones on closing day Oct 21 displaying Kannur's native art forms in sky, team that does Mysuru Dasara drone show bringing it to Kerala for first time, said Mayor Adv P Indira.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384892/kannur-dasara-celebrations-oct-12-21-town-square-mega-drone-show-500-drones)