---
title: "പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രചരണാർത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു."
english_title: "Pannyannur Service Cooperative Bank Platinum Jubilee Celebration Publicity Rally Organized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384876/pannyannur-service-cooperative-bank-platinum-jubilee-rally-flag-off"
published_at: "2026-09-30T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcd651132b2_pannyannur-service-cooperative-bank-platinum-jubilee-rally-flag-off.jpg"
keywords: []
---

# പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രചരണാർത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു.

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രചരണാർത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു.ബാങ്ക് മുൻ പ്രസിഡന്റ് വി എം ബാബു മാസ്റ്റർ വിളമ്പരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പ്ലാറ്റിനം ജൂബിലി സംഘാടക സമിതി ചെയർമാൻ കെ. ജയരാജൻ മാസ്റ്റർ, ജനറൽ കൺവീനർ കെ. പവിത്രൻ, കൺവീനർ ബേബി രജില എന്നിവരും ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളും വിളംബര ജാഥയിൽ പങ്കെടുത്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും വിളംബര ജാഥ സഞ്ചരിച്ചു.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രചരണാർത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു.ബാങ്ക് മുൻ പ്രസിഡന്റ് വി എം ബാബു മാസ്റ്റർ വിളമ്പരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പ്ലാറ്റിനം ജൂബിലി സംഘാടക സമിതി ചെയർമാൻ കെ. ജയരാജൻ മാസ്റ്റർ, ജനറൽ കൺവീനർ കെ. പവിത്രൻ, കൺവീനർ ബേബി രജില എന്നിവരും ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളും വിളംബര ജാഥയിൽ പങ്കെടുത്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും വിളംബര ജാഥ സഞ്ചരിച്ചു.

ഒക്ടോബർ 2 മുതൽ ഡിസംബർ 13 വരെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 2ന് വെള്ളിയാഴ്ച ഉദ്ഘാടനവും ഇടപാട് കാരുടെ സംഗമവും തലശ്ശേരി എംഎൽഎ കാരായി രാജൻ നിർവഹിക്കും.. ഒക്ടോബർ 4 ഞായറാഴ്ച ചമ്പാട് ചോതാവൂർ ഹൈസ്കൂളിൽ വച്ച് നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് മുൻ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ക്യാമ്പിൽ 10 വിഭാഗങ്ങളിലായി 15 ലധികം ഡോക്ടർമാർ പങ്കെടുക്കും. ആയുർവേദം ഹോമിയോ വിഭാഗങ്ങളിലുള്ള ചികിത്സയും ക്യാമ്പിൽ ലഭ്യമാണ്. ഇതോടനുബന്ധിച്ച് രക്തദാന ക്യാമ്പും രക്തദാന സേന രൂപീകരണവും നടക്കും.

English Summary: Pannyannur Service Cooperative Bank organized publicity rally for Platinum Jubilee celebrations flagged off by former president V M Babu Master. Participants included organizing committee chairman K Jayarajan Master, general convener K Pavithran, convener Baby Rajila, board members, staff, cooperators. Rally covered entire Pannyannur panchayat and surroundings. Celebrations Oct 2 to Dec 13, inauguration and customer meet on Oct 2 by Thalassery MLA Karayi Rajan, mega medical camp on Oct 4 Sunday at Champad Chothavoor High School inaugurated by former Speaker A N Shamseer with 15+ doctors in 10 departments including Ayurveda Homoeo, blood donation camp and blood donor force formation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384876/pannyannur-service-cooperative-bank-platinum-jubilee-rally-flag-off)