---
title: "യാത്രക്കാരുടെ  ശ്രദ്ധക്ക് ; നാളെ മുതൽ 31 വരെ ട്രെയിനുകളിൽ പ്രത്യേക ടിക്കറ്റ് പരിശോധന"
english_title: "Central Railway Special Ticket Checking October 1 to 31 Original ID Mandatory"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384817/railway-special-ticket-checking-october-1-31-central-railway-id-mandatory"
published_at: "2026-09-30T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc9f0f87f04_railway-special-ticket-checking-october-1-31-central-railway-id-mandatory.jpg"
keywords: []
---

# യാത്രക്കാരുടെ  ശ്രദ്ധക്ക് ; നാളെ മുതൽ 31 വരെ ട്രെയിനുകളിൽ പ്രത്യേക ടിക്കറ്റ് പരിശോധന

> **Lead Summary:** റെയിൽവേ നിയമങ്ങളും, ടിക്കറ്റ് പരിശോധനയും കർശനമാക്കുന്നു. ഒക്ടോബർ ഒന്നു മുതൽ സെൻട്രൽ റെയിൽവേക്ക് കീഴിലെ ട്രെയിൻ യാത്രക്കാർ കർശനമായ പരിശോധനകൾ നേരിടേണ്ടിവരും.

## Article Content

റെയിൽവേ നിയമങ്ങളും, ടിക്കറ്റ് പരിശോധനയും കർശനമാക്കുന്നു. ഒക്ടോബർ ഒന്നു മുതൽ സെൻട്രൽ റെയിൽവേക്ക് കീഴിലെ ട്രെയിൻ യാത്രക്കാർ കർശനമായ പരിശോധനകൾ നേരിടേണ്ടിവരും.

ട്രെയിൻ ടിക്കറ്റ് പരിശോധന ഉൾപെടെ ശക്തമാ ക്കുകയാണ്. പ്രത്യേക പാസു ള്ളവർ, ഇളവുകൾ ഉള്ളവർ, ക്വാട്ടയിൽ യാത്ര ചെയ്യുന്നവർ എന്നിവരെല്ലാം നിർബന്ധമായും ഒറിജിനൽ തിരിച്ചറിയൽ രേഖകൾ കൈവശം വെച്ചിരിക്കണം. ഒരു മാസം നീണ്ടുനിൽ ക്കുന്ന പ്രത്യേക പരിശോധന നടപടികൾക്കാണ് സെൻട്രൽ റെയിൽവേ നേതൃത്വം നൽകുന്നത്.

ഷെയർഡ് ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നവരും ഒറിജിനൽ തിരിച്ചറിയൽ രേഖകൾ കൈവശം വെക്കണം. ഇ-പാസ് അല്ലെങ്കിൽ പി.ടി.ഒ ഉള്ളവർ ഒറിജിനൽ തിരിച്ചറിയൽ രേഖക്കൊപ്പം മാറ്റിയെടുത്ത യാത്രാ രേഖയും കരുതണം. ഇവ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരായി കണക്കാക്കി പിഴ ചുമത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384817/railway-special-ticket-checking-october-1-31-central-railway-id-mandatory)