---
title: "പാനൂർ മാക്കൂൽ പീടികയിൽ  വാഹനങ്ങൾക്ക് നേരെ അക്രമം തുടർക്കഥ ; ബി എം എസ്‌ പ്രവർത്തകന്റെ ഓട്ടോറിക്ഷ തകർത്തു."
english_title: ": Panoor Makkool Peedika Vehicle Attack Continues BMS Worker Autorickshaw Vandalised"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384810/panoor-makkool-peedika-vehicle-attack-bms-auto-vandalised"
published_at: "2026-09-30T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc98cc9d9c4_panoor-makkool-peedika-vehicle-attack-bms-auto-vandalised.jpg"
keywords: ["Panoor Makkool Peedika Attack", "BMS Auto Vandalism", "KL 58 J 3461", "Panoor Police"]
---

# പാനൂർ മാക്കൂൽ പീടികയിൽ  വാഹനങ്ങൾക്ക് നേരെ അക്രമം തുടർക്കഥ ; ബി എം എസ്‌ പ്രവർത്തകന്റെ ഓട്ടോറിക്ഷ തകർത്തു.

> **Lead Summary:** പാനൂർ: പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ വീണ്ടും വാഹനത്തിന് നേരെ അക്രമം.ബി.എം.എസ് ഓട്ടോറിക്ഷ യൂണിയൻ മാക്കൂൽപീടിക യൂണിറ്റ് അംഗം നെട്ടൂൻ്റവിട സജീവൻ്റെ ഉടമസ്ഥതയിലുള്ള KL 58 J 3461 നമ്പർ ഓട്ടോറിക്ഷയാണ് ഇന്നലെ രാത്രി വീട്ടിൻ്റെ അടുത്തുള്ള റോഡിൽ നിർത്തിയിട്ട സ്ഥലത്ത് വെച്ച് അക്രമിക്കപ്പെട്ടത്.

## Article Content

പാനൂർ: പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ വീണ്ടും വാഹനത്തിന് നേരെ അക്രമം.ബി.എം.എസ് ഓട്ടോറിക്ഷ യൂണിയൻ മാക്കൂൽപീടിക യൂണിറ്റ് അംഗം നെട്ടൂൻ്റവിട സജീവൻ്റെ ഉടമസ്ഥതയിലുള്ള KL 58 J 3461 നമ്പർ ഓട്ടോറിക്ഷയാണ് ഇന്നലെ രാത്രി വീട്ടിൻ്റെ അടുത്തുള്ള റോഡിൽ നിർത്തിയിട്ട സ്ഥലത്ത് വെച്ച് അക്രമിക്കപ്പെട്ടത്.

ഓട്ടോയുടെ മുൻഭാഗത്തെ ഗ്ലാസ് അടിച്ചു തകർത്ത നിലയിലും പിൻഭാഗത്തെ ഷീറ്റുകൾ കീറിയ നിലയിലുമാണ്. പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഇതിന് മുമ്പ് ആർ.എസ്.എസ് പ്രവർത്തകൻ്റെ ടെമ്പോ ട്രാവലറും എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ കാറും അക്രമിച്ചിരുന്നു. പ്രദേശത്ത് നിരന്തരം നടക്കുന്ന അക്രമസംഭവങ്ങളിൽ ജനങ്ങൾ ഭീതിയിലാണ്.

English Summary: At Makkool Peedika near Panoor, attacks on vehicles continue. BMS Autorickshaw Union member Sajeevan's auto KL 58 J 3461 parked near house was vandalised last night, front glass broken and rear sheets torn. Panoor police started investigation. Earlier, an RSS worker's tempo traveller and an SDPI worker's car were attacked in area, locals in fear.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384810/panoor-makkool-peedika-vehicle-attack-bms-auto-vandalised)