---
title: "മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് ; വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി"
english_title: "Mattannur Shuhaib Murder Case Trial Court Transfer Plea Rejected High Court Akash Thillankeri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384803/mattannur-shuhaib-murder-trial-court-transfer-plea-rejected-highcourt"
published_at: "2026-09-30T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc8f92d0e99_Untitled-1_copy.jpg"
keywords: ["Mattannur Shuhaib Murder", "Akash Thillankeri", "Thalassery Additional Sessions Court", "Kerala High Court Justice CS Dias"]
---

# മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് ; വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

> **Lead Summary:** മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി രുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽനിന്ന് ന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ആകാശ് തില്ലങ്കേരിയടക്കമു ള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആവശ്യം അനുവദിക്കാൻ മതിയായ കാരണമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി തള്ളിയത്.

## Article Content

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി രുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽനിന്ന് ന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ആകാശ് തില്ലങ്കേരിയടക്കമു ള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആവശ്യം അനുവദിക്കാൻ മതിയായ കാരണമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി തള്ളിയത്.

വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും ആരോപിച്ചാണ് പ്രതികളായ ആകാശ്, രജിൽരാജ്, ജിതിൻ (ചാത്തു) എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷികളെ ചോദ്യോത്തരരൂപത്തിൽ വിസ്തരിക്കണമെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യം തള്ളിയതും പ്രതികളുടെ ജാമ്യം റദ്ദാക്കിയതും കോടതി മാറ്റത്തിന് ആധാരമാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

വിചാരണക്കോടതിയിൽ സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ പ്രതിഭാഗത്തിന് വീണ്ടും അവസരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. വിചാരണവേളയിൽ സത്യം കണ്ടെത്താൻ ജഡി സജീവമായി ഇടപെടണമെങ്കിലും അതിനപ്പുറമുള്ള നടപടികൾ ഉണ്ടാകരുത്. ഇരുഭാഗത്തെയും വിശ്വാസത്തി ലെടുക്കുന്ന സമീപനമായിരിക്ക ണം സ്വീകരിക്കേണ്ടത്. സത്യം വിജയിക്കണം എന്നതായിരിക്കണം സമീപനം. സർക്കാരിനായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി ഹാജരായി.

English Summary: High Court rejected plea by accused Akash Thillankeri and others to transfer trial of Mattannur Youth Congress worker Shuhaib murder case from Thalassery Additional Sessions Court. Justice C.S. Dias observed no sufficient ground. Accused alleged judge was biased and denied fair trial. Court said rejection of Q&A format examination and cancellation of bail cannot be grounds for transfer, and directed trial court to give defence fresh chance to cross-examine witnesses. Prosecution Director General T Asaf Ali appeared for government.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384803/mattannur-shuhaib-murder-trial-court-transfer-plea-rejected-highcourt)