---
title: "ഉമ്മ എയർപോർട്ടിൽ കൂട്ടാൻ വന്നോളൂ...’; വർഷങ്ങളോളം മാഹി പെരിങ്ങാടിയിൽ  കാത്തിരുന്ന ഉമ്മക്ക് മുന്നിലെത്തിയത്  വധശിക്ഷാ വിവരം, മകൻ ചതിക്കപ്പെട്ടെന്ന് ഉമ്മ ഷാഹിദ"
english_title: "Malayali Youth Executed Saudi Arabia Drug Case Peringadi Mahi Abootty Vellil Family Claims Innocent"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384772/malayali-executed-saudi-drug-case-peringadi-abootty-family-claims-cheated"
published_at: "2026-09-29T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbde922c0b7_malayali-executed-saudi-drug-case-peringadi-abootty-family-claims-cheated.jpg"
keywords: ["Saudi Execution Malayali", "Peringadi Mahi Abootty Vellil", "Saudi Arabia Drug Case", "Dammam Qatif Jail"]
---

# ഉമ്മ എയർപോർട്ടിൽ കൂട്ടാൻ വന്നോളൂ...’; വർഷങ്ങളോളം മാഹി പെരിങ്ങാടിയിൽ  കാത്തിരുന്ന ഉമ്മക്ക് മുന്നിലെത്തിയത്  വധശിക്ഷാ വിവരം, മകൻ ചതിക്കപ്പെട്ടെന്ന് ഉമ്മ ഷാഹിദ

> **Lead Summary:** മാഹി: മാരക മയക്ക്മരുന്ന് പിടികൂടിയ കേസിൽ വധശിക്ഷക്കിരയായ പെരിങ്ങാടി പുതിയ റോഡിലെ നൌറീസിൽ ആബുട്ടി വെള്ളിൽ, നിരപരാധിയാണെന്ന് ബന്ധുക്കൾ.അവിചാരിതമായി തൊഴിൽ വിസ തീർന്ന ആബൂട്ടിക് മറുനാട്ടിൽ നേരിടേണ്ടി വന്ന നിസ്സഹായതയിൽ, സഹായിച്ച സുഹൃത്ത് ചതിച്ചതാണെന്ന് കുടുംബം വെളിപ്പെടുത്തി. .

## Article Content

മാഹി: മാരക മയക്ക്മരുന്ന് പിടികൂടിയ കേസിൽ വധശിക്ഷക്കിരയായ പെരിങ്ങാടി പുതിയ റോഡിലെ നൌറീസിൽ ആബുട്ടി വെള്ളിൽ, നിരപരാധിയാണെന്ന് ബന്ധുക്കൾ.അവിചാരിതമായി തൊഴിൽ വിസ തീർന്ന ആബൂട്ടിക് മറുനാട്ടിൽ നേരിടേണ്ടി വന്ന നിസ്സഹായതയിൽ, സഹായിച്ച സുഹൃത്ത് ചതിച്ചതാണെന്ന് കുടുംബം വെളിപ്പെടുത്തി. .

കാറിന്റെ ഇന്ധന ടാങ്കിൽ നിന്നും മെഥാ ഫെറ്റമിൻ എന്ന ലഹരി പദാർത്ഥം പിടികൂടിയ കേസിൽ പെട്ട് കഴിഞ്ഞ മൂന്ന് വർഷത്തോളമായി സൌദി അറേബ്യയിലെ ദമാം ഖത്തീഫ് ജയിലിലടക്കപ്പെട്ട ആബൂട്ടിയെ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വധ ശിക്ഷക്ക് വിധേയമാക്കിയിരുന്നത് - മയ്യത്ത് സൌദിയിൽ തന്നെ ഖബറടക്കിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.എന്റെ മോൻ നിരപരാധിയാണെന്നും തെറ്റായതൊന്നും ചെയ്യില്ലെന്നും ഉമ്മ കണ്ണീരോടെ പറയുന്നു..

ജയിലിലാവുന്നതിന് മുൻപ്  ഉമ്മാ, ഞാൻ നാട്ടിൽ വരുകയാണ്, ഉമ്മ എയർപോർട്ടിൽ കൂട്ടാൻ വന്നോളൂ എന്ന് അറിയിച്ചിരുന്നു. കൂട്ടിക്കൊണ്ടുവരാൻ ഉമ്മയും ഭാര്യയും പോയിരുന്നു. എന്നാൽ വിമാനം വന്നിട്ടും മോനെ മാത്രംകണ്ടില്ല. ഉമ്മ ഷാഹിദ  വേദനയോടെ ഓർത്തു പറഞ്ഞു.

2023-ലാണ് ഒമാനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലേക്ക് അതിർത്തി കടന്ന ലാൻഡ് ക്രൂയിസർ കാറിൽ നിന്ന് 43 കിലോഗ്രാം മാരക ലഹരി മരുന്നുകളുടെ ശേഖരം സുരക്ഷാ സേന പിടിച്ചെടുത്ത്,,കാറോടിച്ചിരുന്ന ആബൂട്ടിയെഅറസ്റ്റ് ചെയ്തിരുന്നത്. 

ഒരു പാഴ്സൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാൾതനിക്ക് നൽകിയതാണെന്നും അതിൽ മയക്കു മരുന്നാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നുമുള്ള സത്യാവസ്ഥ അബൂട്ടി പോലീസിനോടും വിചാരണ വേളയിൽ കോടതിയിലും പറഞ്ഞെങ്കിലും സ്വീകാര്യമായില്ല.മയക്ക്മരുന്ന് കണ്ടെത്തിയ കാർ ആബൂട്ടിയുടെ പേരിലായിരുന്നത് കുരുക്കായി.

നിർധനനായ ആബൂട്ടിക്ക് നാട്ടിലോ, ഗൾഫിലോ സ്വന്തമായി കാറുണ്ടായിരുന്നില്ല. ഇക്കാര്യത്തിലും വൻ ചതിയാണ് നടന്നതെന്ന് കുടുംബം പറയുന്നു.ജയിലിൽ കഴിയുന്ന ആ ബൂട്ടിയുടെ നിരപരാധിത്വം തെളിയിക്കാൻ ഇടപെട്ടു സഹായിക്കണമെന്നപേക്ഷിച്ച് സൌദിയിലെ ഇന്ത്യൻ അംബാസഡർ ഷെറി വിപുലിന് ഉമ്മയും ഭാര്യയും സഹോദരിമാരായ ഷക്കീല, സപ് ഹീം, സമീറ എന്നിവർ ദയാഹരജി നൽകിയിരുന്നു. എന്നാൽ ആബൂട്ടിയുടെ ജീവൻ രക്ഷിക്കാൻ ആർക്കുമായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384772/malayali-executed-saudi-drug-case-peringadi-abootty-family-claims-cheated)