---
title: "ക്വീൻസ് വൈസ്  വുമൺസ് ക്ലബ് പാനൂർ  വെസ്റ്റ് യൂപി സ്കൂളിൽ  ബോധവത്ക്കരണ ക്ലാസ് നടത്തി."
english_title: "Queens Vice Womens Club Panoor Fire Safety Awareness Class West UP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384732/queens-vice-womens-club-panoor-fire-awareness-class"
published_at: "2026-09-29T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb9777750eb_queens-vice-womens-club-panoor-fire-awareness-class.jpg"
keywords: ["Panoor West UP School", "Fire Safety Awareness", "Queens Vice Womens Club", "Fire Rescue Service"]
---

# ക്വീൻസ് വൈസ്  വുമൺസ് ക്ലബ് പാനൂർ  വെസ്റ്റ് യൂപി സ്കൂളിൽ  ബോധവത്ക്കരണ ക്ലാസ് നടത്തി.

> **Lead Summary:** പാനൂർ: ക്വീൻസ് വൈസ് വുമൺസ് ക്ലബ് പാനൂർ വെസ്റ്റ് യൂപി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി.അഗ്നിബാധയും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ച് കുട്ടികൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്വീൻസ് വൈസ് വുമൺസ് ക്ലബ്ബ് പാനൂർ വെസ്റ്റ് യു.പി സ്കൂളിൽ അഗ്നിശമന രക്ഷാസേനയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

## Article Content

പാനൂർ: ക്വീൻസ് വൈസ് വുമൺസ് ക്ലബ് പാനൂർ വെസ്റ്റ് യൂപി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി.അഗ്നിബാധയും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ച് കുട്ടികൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്വീൻസ് വൈസ് വുമൺസ് ക്ലബ്ബ് പാനൂർ വെസ്റ്റ് യു.പി സ്കൂളിൽ അഗ്നിശമന രക്ഷാസേനയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

അഗ്നിബാധ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, തീ പടരുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ, രക്ഷാപ്രവർത്തനത്തിനിടെ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. വീടുകളിലും വിദ്യാലയങ്ങളിലും തീപിടിത്ത സാധ്യതയുള്ള സാഹചര്യങ്ങൾ തിരിച്ചറിയുന്നതിനും അപകടമുണ്ടായാൽ പരിഭ്രാന്തരാകാതെ സുരക്ഷിതമായി ഇടപെടുന്നതിനുമുള്ള നിർദേശങ്ങളും നൽകി. അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങളും പങ്കുവച്ചു.

അഗ്നിശമന രക്ഷാസേനാ ഓഫീസർ കെ.യു. ദിവു കുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. ക്വീൻസ് വൈസ് വുമൺസ് ക്ലബ് പ്രസിഡന്റ് ടി. ഭാർഗവി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.പി. സലിന, സെക്രട്ടറി കെ. പ്രേമി എന്നിവർ സംസാരിച്ചു.

ക്ലബ് അംഗങ്ങളായ പി.കെ. ലക്ഷ്മി, കെ. സുമിത, ഒ.കെ. ജാനകി, ലീല പള്ളേരി, പി. വിമല എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക ആർ.കെ. രാജശ്രീ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി രാജീവൻ നന്ദിയും പറഞ്ഞു.

English Summary: Queens Vice Womens Club Panoor organized a fire safety awareness class at Panoor West UP School in collaboration with Fire and Rescue Services. The session covered emergency steps during fire, preventive measures, safety instructions during rescue operations, identification of fire risks at homes and schools, and use of fire extinguishers. Fire officer KU Divu Kumar inaugurated, club president T Bhargavi presided.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384732/queens-vice-womens-club-panoor-fire-awareness-class)