---
title: "കണ്ണൂരിൽ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം ; പെരളശേരി പഞ്ചായത്തിൽ ആറാം വാർഡ് തിരിച്ചു പിടിച്ചപ്പോൾ മട്ടന്നൂരിലെ ഉരുവച്ചാൽ നിലനിർത്തി"
english_title: "Kannur Byelection LDF Wins Bavod East Mattannur Uruvachal Wards"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384670/kannur-byelection-ldf-wins-bavod-east-mattannur-uruvachal-wards"
published_at: "2026-09-29T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb5fb9ef683_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം ; പെരളശേരി പഞ്ചായത്തിൽ ആറാം വാർഡ് തിരിച്ചു പിടിച്ചപ്പോൾ മട്ടന്നൂരിലെ ഉരുവച്ചാൽ നിലനിർത്തി

> **Lead Summary:** കണ്ണൂർ: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാർഡുകളിലും എൽഡിഎഫിന് വിജയം. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റ് വാർഡ് എൽഡിഎഫ് തിരിച്ചുപിടിച്ചു. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി.

## Article Content

കണ്ണൂർ: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാർഡുകളിലും എൽഡിഎഫിന് വിജയം. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റ് വാർഡ് എൽഡിഎഫ് തിരിച്ചുപിടിച്ചു. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ബാവോട് ഈസ്റ്റിൽ 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ എൽഡിഎഫ് വിജയിച്ചത്. കെ.വി രതീശനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. പഞ്ചായത്തംഗമായിരുന്ന സുരേഷ് ബാബു തണ്ടാരത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണ 13 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഈ വാർഡ് നേടിയത്.

മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാലിൽ എ.കെ സുരേഷ് കുമാറാണ് വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി. 276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. കഴിഞ്ഞ തവണ 269 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫിന് ഇവിടെ ലഭിച്ചത്. കൗൺസിലറായിരുന്ന എൽഡിഎഫിലെ കെ.കെ അഭിമന്യുവിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

രണ്ട് വാർഡുകളിലെയും വിജയത്തോടെ ജില്ലയിൽ എൽഡിഎഫിന് ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്

English Summary: LDF won both local body wards where byelections were held in Kannur district. Bavod East ward (Ward 6) of Peralassery panchayat, previously won by UDF by 13 votes, was recaptured by LDF with 65-vote majority; candidate KV Ratheeshan. Byelection was necessitated by demise of member Suresh Babu Thandaram. In Mattannur Municipality's Uruvachal division, LDF retained seat with AK Suresh Kumar winning by 276 votes, up from 269 last time, following demise of councillor KK Abhimanyu.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384670/kannur-byelection-ldf-wins-bavod-east-mattannur-uruvachal-wards)