---
title: "ഇഡിയെ കാണിച്ചാൽ  ഭയപ്പെട്ടു പോകുമെന്ന് കരുതരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എ മുഹമ്മദ് റിയാസ് ; പുതുക്കുടി പുഷ്പന്റെ രണ്ടാം രക്തസാക്ഷി ദിനാചരണം  ചൊക്ലിയിൽ കൊണ്ടാടി"
english_title: "PA Mohammed Riyas Says ED Intimidation Will Not Work CPM Puthukudi Pushpan Martyrdom Day Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384663/pa-mohammed-riyas-ed-remark-puthukudi-pushpan-martyrdom-chokli"
published_at: "2026-09-29T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb58fa97c39_pa-mohammed-riyas-ed-remark-puthukudi-pushpan-martyrdom-chokli.jpg"
keywords: ["PA Mohammed Riyas", "Puthukudi Pushpan", "CPM Chokli", "ED CPM"]
---

# ഇഡിയെ കാണിച്ചാൽ  ഭയപ്പെട്ടു പോകുമെന്ന് കരുതരുതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എ മുഹമ്മദ് റിയാസ് ; പുതുക്കുടി പുഷ്പന്റെ രണ്ടാം രക്തസാക്ഷി ദിനാചരണം  ചൊക്ലിയിൽ കൊണ്ടാടി

> **Lead Summary:** ചൊക്ലി: ചെങ്കൊടി മുറുകെപിടിച്ച് പുതുക്കുടി പുഷ്പനെപോലുള്ള നിരവധിപ്പേർ ജീവൻ കൊടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇ.ഡിയെ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിച്ചാൽ ഈ പ്രസ്ഥാനം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്ന് സി.പി. എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എ. മുഹമ്മദ് റിയാസ്.

## Article Content

ചൊക്ലി: ചെങ്കൊടി മുറുകെപിടിച്ച് പുതുക്കുടി പുഷ്പനെപോലുള്ള നിരവധിപ്പേർ ജീവൻ കൊടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇ.ഡിയെ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിച്ചാൽ ഈ പ്രസ്ഥാനം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്ന് സി.പി. എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എ. മുഹമ്മദ് റിയാസ്.

കൂത്തുപറമ്പ് സമരനായകൻ പുതുക്കുടി പുഷ്പൻ്റെ രണ്ടാം രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

രാജ്യത്ത് ബി.ജെ.പി. ഇതര പ്രസ്ഥാനങ്ങളെ ഇ.ഡിയെ ഉപയോ ഗിച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇന്നത്തെ ബംഗാൾ, അസം മുഖ്യമന്ത്രിമാരെല്ലാം ബി.ജെ.പി. ആയത് ഇത്തരത്തിലാണെന്നും റിയാസ് ആരോപിച്ചു.

ടി. ജയേഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ, പ്രസിഡന്റ് ചിന്താ ജെറോം, സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ഏരിയാ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള, വി. ഉദയൻ, മുഹമ്മദ് അഫ്സൽ, കിരൺ കരുണാകരൻ എന്നിവർ സംസാരിച്ചു.

English Summary: CPM state secretariat member PA Mohammed Riyas said attempts to intimidate the communist movement showing ED will be resisted unitedly. He was inaugurating the second martyrdom day observance of Koothuparamba agitation leader Puthukudi Pushpan at Chokli. He alleged BJP is trying to subdue non-BJP movements using ED, citing Bengal and Assam Chief Ministers as examples. DYFI state secretary M Vijin MLA, president Chintha Jerome, CPM district secretary KK Ragesh and others spoke.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384663/pa-mohammed-riyas-ed-remark-puthukudi-pushpan-martyrdom-chokli)