---
title: "പാനൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് വനിതാ നഴ്സിന് ഗുരുതര പരിക്ക് ; കാലിലെ 3 എല്ലുകൾ പൊട്ടി"
english_title: " SEO Title (English only): Panoor Stray Dog Causes Scooter Accident Woman Nurse Seriously Injured Three Bones Fractured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384571/panoor-stray-dog-scooter-accident-woman-nurse-injured-valliai"
published_at: "2026-09-28T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba56d06c1fe_panoor-stray-dog-scooter-accident-woman-nurse-injured-valliai.jpg"
keywords: []
---

# പാനൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് വനിതാ നഴ്സിന് ഗുരുതര പരിക്ക് ; കാലിലെ 3 എല്ലുകൾ പൊട്ടി

> **Lead Summary:** പാനൂർ: പാനൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് വനിതാ നഴ്സിന് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രക്കാരി യായ മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജുനിയർ പബ്ലിക് ഹെൽത്ത് നഴ്സ‌സ് സോബി മാത്യുവിന് തെരുവുനായ കുറുകെ ചാടി പരുക്ക്. കാൽപാദ ത്തിലെ 3 എല്ലു പൊട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. വള്ള്യായിലായിരുന്നു അപകടം. ഇവിടെ തെരുവു നായശല്യം രൂക്ഷമാണ്.

## Article Content

പാനൂർ: പാനൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് വനിതാ നഴ്സിന് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രക്കാരി യായ മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജുനിയർ പബ്ലിക് ഹെൽത്ത് നഴ്സ‌സ് സോബി മാത്യുവിന് തെരുവുനായ കുറുകെ ചാടി പരുക്ക്. കാൽപാദ ത്തിലെ 3 എല്ലു പൊട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. വള്ള്യായിലായിരുന്നു അപകടം. ഇവിടെ തെരുവു നായശല്യം രൂക്ഷമാണ്.

മാസങ്ങൾക്ക് മുൻപ് പാനൂർ ടൗണിൽ നായ കുറുകെ ചാടി യതിനെത്തുടർന്ന് സ്കൂൾ അധ്യാപികയ്ക്ക് കടയേറ്റിരുന്നു. സമാനമായ അപകടം ചമ്പാടുമുണ്ടായി. നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രക്കാരനായ ഗായകൻ ബിജുശങ്കറിനും ഭാര്യയ്ക്കും റോഡിൽ വീണ് ഗുരുതരമായി പരു ക്കേറ്റിരുന്നു. വീഴ്ചയിൽ ബിജു ശങ്കറിനു 4 പല്ലുകളാണ് നഷ്ടമായത്.കഴിഞ്ഞ ദിവസം കുന്നോത്തുപറമ്പിൽ തെരുവുനായയു ടെ ആക്രമത്തിൽ 7 പേർക്ക് പരുക്കേറ്റിരുന്നു.

സാങ്കേതിക തടസ്സം മൂലം തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയുന്നില്ല. വന്ധ്യംകരണ നടപടി (എബിസി) പേരിനു മാത്രമാണ് നടക്കുന്നത്.

English Summary: In Valliai, Panoor, a junior public health nurse Sobi Mathew (43) from Moker i FHC suffered serious injuries after a stray dog jumped across her scooter, causing it to overturn. Three bones in her foot fractured requiring surgery. Locals say stray dog menace is severe in Valliai. Similar incidents injured a school teacher in Panoor town, singer Bijushankar and wife in Champad. Recently 7 people were attacked in Kunnothuparamba. ABC sterilization drive is reportedly nominal due to technical hurdles.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384571/panoor-stray-dog-scooter-accident-woman-nurse-injured-valliai)