---
title: "മട്ടന്നൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ; സുരക്ഷ ശക്തമാക്കി"
english_title: "Black Flag Protest Against Chief Minister VD Satheesan In Mattannur Security Tightened"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384542/black-flag-protest-against-cm-vd-satheesan-mattannur-security-tightened"
published_at: "2026-09-28T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba33c740e9d_Untitled-1black-flag-protest-against-cm-vd-satheesan-mattannur-security-tightened.jpg"
keywords: ["Black Flag Protest Mattannur", "VD Satheesan Protest", "BJP Kannur Protest"]
---

# മട്ടന്നൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ; സുരക്ഷ ശക്തമാക്കി

> **Lead Summary:** മട്ടന്നൂരിൽ മുഖ്യമന്ത്രി വി.ഡി സതീശന് നേരെ ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം. മട്ടന്നൂർ എളമ്പാറ വെച്ചാണ് ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

## Article Content

മട്ടന്നൂരിൽ മുഖ്യമന്ത്രി വി.ഡി സതീശന് നേരെ ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം. മട്ടന്നൂർ എളമ്പാറ വെച്ചാണ് ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. വി.ഡി സതീശൻ സഞ്ചരിച്ച വാഹനവ്യൂഹം എളമ്പാറ ഭാഗത്ത് എത്തിയപ്പോഴായിരുന്നു പ്രവർത്തകർ കരിങ്കൊടിയുമായി റോഡിലേക്ക് ഇറങ്ങിയത്. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

English Summary: BJP workers staged a black flag protest against Chief Minister V.D. Satheesan at Elambara in Mattannur. Led by BJP Kannur South president Biju Elakkuzhi, the protest was against alleged Youth Congress attacks amid recent political clashes in the state. Protesters waved black flags at his convoy. Police arrested them and tightened security.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384542/black-flag-protest-against-cm-vd-satheesan-mattannur-security-tightened)