---
title: "പുതുക്കുടി പുഷ്പൻ രക്തസാക്ഷി ദിനാചരണം"
english_title: "Puthukudi Pushpan Martyrdom Day Observed Sakhavu Pushpan Book Discussion Held SEO"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384505/puthukudi-pushpan-martyrdom-day-sakhavu-pushpan-book-discussion"
published_at: "2026-09-28T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba049706557_1001429006.jpg"
keywords: ["Koothuparamba Struggle", "Sakhavu Pushpan Book", "DYFI", "Puthukudi Pushpan"]
---

# പുതുക്കുടി പുഷ്പൻ രക്തസാക്ഷി ദിനാചരണം

> **Lead Summary:** > പാനൂർ : കൂത്തുപറമ്പ് സമരത്തിലെ സഹനസൂര്യൻ പുതുക്കുടി പുഷ്പൻ്റെ രണ്ടാം രക്ത സാക്ഷി ദിനാചരണ ത്തോടനുബന്ധിച്ചു പുഷ്പൻ്റെ സമര ജീവിതം -"സഖാവ് പുഷ്പൻ"പുസ്തക സംവാദം നടന്നു.

## Article Content

> പാനൂർ : കൂത്തുപറമ്പ് സമരത്തിലെ സഹനസൂര്യൻ പുതുക്കുടി പുഷ്പൻ്റെ രണ്ടാം രക്ത സാക്ഷി ദിനാചരണ ത്തോടനുബന്ധിച്ചു പുഷ്പൻ്റെ സമര ജീവിതം -"സഖാവ് പുഷ്പൻ"പുസ്തക സംവാദം നടന്നു.

നോർത്ത് മേനപ്രം പുഷ്പൻ സ്മൃതി മണ്ഡപത്തിൻ്റെ സമീപം ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് എൻ അനൂപ് അധ്യക്ഷനായി.പുസ്തകം എഴുതിയ ഭാനുപ്രകാശിനും പുഷ്പനെ ചികിത്സിച്ച ഡോക്ടർ ശൈലേഷ് ഐക്കോട്ടിനുമുള്ള ഉപഹാരം സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള സമ്മാനിച്ചു.യുവധാര മാസികയുടെ ക്വാട്ട പൂർത്തിയാക്കിയ ഡിവൈഎഫ്ഐ പൊയിലൂർ മേഖല കമ്മിറ്റിയുടെ വാർഷിക വരിസംഖ്യയും ലീസ്റ്റും വി കെ സനോജ് ഏറ്റുവാങ്ങി.സീനബ്രിട്ടോ, ഡോ. ശൈലേഷ് ഐക്കോട്ട് ,പി എം ആതിര, ഭാനുപ്രകാശ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ, പ്രസിഡൻ്റ് എൻ കെ റൂബിൻ,കെ ഷിനൻ്റു,കെ പി വിവേക്, കെ കെ സഞ്ജയ്, സി പി പ്രഷീവ് എന്നിവർ സംസാരിച്ചു. വി ഉദയൻ സ്വാഗതവും സി സി നിഷാനന്ദ് നന്ദിയും പറഞ്ഞു.പുസ്തക ചർച്ചയിൽ നൂറിൽപരം പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384505/puthukudi-pushpan-martyrdom-day-sakhavu-pushpan-book-discussion)