---
title: "തളിപ്പറമ്പ് കരിമ്പം ഫാമിന് സമീപം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ"
english_title: "Youth Arrested With MDMA In Taliparamba Karimban Farm Police Patrol"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384504/youth-arrested-mdma-taliparamba-karimban-farm-police-check"
published_at: "2026-09-28T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba01df8b99a_1001428988.jpg"
keywords: ["Taliparamba MDMA Arrest", "Karimban Farm Drug Case", "Kannur Drug Arrest", "SI Manoj KP"]
---

# തളിപ്പറമ്പ് കരിമ്പം ഫാമിന് സമീപം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂർ :തളിപ്പറമ്പ്: എസ്.ഐ മനോജ് കെ.പിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെ കരിമ്പം ഫാമിന് സമീപം വെച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായതായി പൊലീസ് അറിയിച്ചു.

## Article Content

കണ്ണൂർ :തളിപ്പറമ്പ്: എസ്.ഐ മനോജ് കെ.പിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെ കരിമ്പം ഫാമിന് സമീപം വെച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായതായി പൊലീസ് അറിയിച്ചു.

വളക്കൈ ചുഴലിയിലെ പുതുവേലിൽ വീട്ടിൽ സുനിൽ ജോസഫ് (29) ആണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പോലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്നും പൊലീസ് പറഞ്ഞു. പരിശോധനയിൽ ഇയാൾ ധരിച്ചിരുന്ന മുണ്ടിൽ നിന്നും 0.160 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

സി.പി.ഒ അഖിൽ രവീന്ദ്രൻ, ഡ്രൈവർ സി.പി.ഒ രമേഷ് എന്നിവരും പോലീസ് പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.

English Summary: During a patrol led by SI Manoj K.P. near Karimban Farm, Taliparamba, police arrested a youth with MDMA. The accused is Sunil Joseph (29) of Puthuvelil House, Valakkai Chuzhali. He tried to flee on seeing police. 0.160 grams of MDMA was seized from his mundu. CPO Akhil Ravindran and driver CPO Ramesh were part of the patrol team.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384504/youth-arrested-mdma-taliparamba-karimban-farm-police-check)