---
title: "തിരുവോണം ബമ്പറിൽ സസ്പെൻസ് തുടരുന്നു..., ആ ഭാഗ്യവാൻ ആരാണ്..? ; ടിക്കറ്റ് ഉടമയെക്കുറിച്ച് ഇതുവരെയും വിവരമില്ല"
english_title: "Thiruvonam Bumper 30 Crore Winner Suspense Continues No Info Yet On Lottery Winner Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384432/thiruvonam-bumper-30-crore-winner-suspense-taliparamba-ticket-owner-unknown"
published_at: "2026-09-27T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab788753c171_Untitled-9_copy.jpg"
keywords: ["Thiruvonam Bumper", "Kerala Lottery", "30 Crore Lottery", "Taliparamba Lottery", "TL 360615"]
---

# തിരുവോണം ബമ്പറിൽ സസ്പെൻസ് തുടരുന്നു..., ആ ഭാഗ്യവാൻ ആരാണ്..? ; ടിക്കറ്റ് ഉടമയെക്കുറിച്ച് ഇതുവരെയും വിവരമില്ല

> **Lead Summary:** 30 കോടിയുടെ തിരുവോണം ബമ്പർ അടിച്ചത് കണ്ണൂർ തളിപ്പറമ്പിൽ ആണെങ്കിലും ആ ഭാഗ്യവാൻ ആരാണെന്ന സസ്പെൻസ് തുടരുന്നു.

## Article Content

30 കോടിയുടെ തിരുവോണം ബമ്പർ അടിച്ചത് കണ്ണൂർ തളിപ്പറമ്പിൽ ആണെങ്കിലും ആ ഭാഗ്യവാൻ ആരാണെന്ന സസ്പെൻസ് തുടരുന്നു.

ഇതുവരെയും ബമ്പർ വിജയിയെക്കുറിച്ച് വിവരം പുറത്തുവന്നിട്ടില്ല. തളിപ്പറമ്പിലെ ലോട്ടറി ഏജന്റ് ആയ സുജിത്താണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത്.

ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന കാര്യം ഓർമയില്ലെന്ന് സുജിത് വ്യക്തമാക്കിയിരുന്നു. വൈകാതെ തന്നെ ഭാഗ്യവാൻ ആരാണെന്ന വിവരം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യാന്വേഷികൾ.

'TL 360615' എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ചത്. കണ്ണൂർ ജില്ലാ ലോട്ടറി ഓഫീസിൽനിന്ന് ചക്കരക്കല്ലിലെ മുത്തു ഏജൻസി വാങ്ങി തളിപ്പറമ്പിലെ ഏജൻസിക്ക് വിറ്റ ടിക്കറ്റിനാണ് ബമ്പറടിച്ചത്. സുജിത്തിൻ്റെ ഉടമസ്ഥതയിലുള്ള തളിപ്പറമ്പിലെ ഏജൻസി ആണ് സമ്മാനാർഹമായ ടിക്കറ്റ് വിൽപന നടത്തിയത്.

എന്നാൽ ടിക്കറ്റ് ആർക്കാണ് വിറ്റതെന്ന് സുജിത്തിന് ഓർമയമില്ല. ആകെ 30 ടിക്കറ്റുകളാണ് സുജിത്ത് വാങ്ങിയിരുന്നത്. തളിപ്പറമ്പ് ഭാഗത്ത് തന്നെയാകും ബമ്പർ ജേതാവ് ഉള്ളതെന്നാണ് സുജിത്തും കരുതുന്നത്. അധികം വൈകാതെ ഇയാളെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384432/thiruvonam-bumper-30-crore-winner-suspense-taliparamba-ticket-owner-unknown)