---
title: "പാനൂരിൽ അർധരാത്രിയിൽ കടക്ക് മുകളിൽ  തീപ്പിടുത്തം ; ഡിവൈഎഫ്ഐ പ്രവർത്തകന്റെ ജാഗ്രത തുണയായി."
english_title: "Midnight Fire Above Shops In Panoor DYFI Worker Shomin Alerts Fire Force"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384392/midnight-fire-above-shops-panoor-dyfi-worker-shomin-fireforce"
published_at: "2026-09-27T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8b731a6850_Untitled-3_copy.jpg"
keywords: ["Panoor Fire", "Panoor Koothuparamba Road", "Famous Bakery", "Faura", "Panoor Fire Force"]
---

# പാനൂരിൽ അർധരാത്രിയിൽ കടക്ക് മുകളിൽ  തീപ്പിടുത്തം ; ഡിവൈഎഫ്ഐ പ്രവർത്തകന്റെ ജാഗ്രത തുണയായി.

> **Lead Summary:** പാനൂർ: പാനൂരിൽ അർധരാത്രിയിൽ കടക്ക് മുകളിൽ തീപ്പിടുത്തം .പാനൂർ - കൂത്തുപറമ്പ് റോഡിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഫെയ്മസ് ബേക്കറി, ഫൗറ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപ്പിടുത്തമുണ്ടായത്.

## Article Content

പാനൂർ: പാനൂരിൽ അർധരാത്രിയിൽ കടക്ക് മുകളിൽ തീപ്പിടുത്തം .പാനൂർ - കൂത്തുപറമ്പ് റോഡിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഫെയ്മസ് ബേക്കറി, ഫൗറ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപ്പിടുത്തമുണ്ടായത്.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ ഷോമിൻ ഉടൻ പാനൂർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് കുതിച്ചെത്തിയ ഫയർഫോഴ്സ് ഉടൻ തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.

നിർമ്മിതി, ടെയ്‌ലറിംഗ് യൂണിറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഷോമിന്റെ ജാഗ്രതയെ വ്യാപാരികളും, ഫയർഫോഴ്സും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384392/midnight-fire-above-shops-panoor-dyfi-worker-shomin-fireforce)