---
title: "ബാങ്കുകൾ ഇന്ന് തുറക്കും ; നാളെ മുതൽ 3 ദിവസം പണിമുടക്ക്"
english_title: " Banks Open Today Sunday 3 Day Strike From Tomorrow Free ATM Withdrawals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384391/banks-open-today-sunday-three-day-strike-atm-free-transactions"
published_at: "2026-09-27T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8b3567d998_Untitled-2_copy.jpg"
keywords: []
---

# ബാങ്കുകൾ ഇന്ന് തുറക്കും ; നാളെ മുതൽ 3 ദിവസം പണിമുടക്ക്

> **Lead Summary:** നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കായതിനാൽ രാജ്യത്ത് ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും. അടുത്ത മൂന്നു ദിവസം എടിഎം ഉപയോഗിക്കാൻ ചാർജ് ഇല്ല. എത്ര തവണ വേണമെങ്കിലും സൗജന്യമായി എടിഎം ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും പ്രശ്നമില്ല.

## Article Content

നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കായതിനാൽ രാജ്യത്ത് ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും. അടുത്ത മൂന്നു ദിവസം എടിഎം ഉപയോഗിക്കാൻ ചാർജ് ഇല്ല. എത്ര തവണ വേണമെങ്കിലും സൗജന്യമായി എടിഎം ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും പ്രശ്നമില്ല.

പണിമുടക്ക് ദിവസങ്ങളിൽ ഓൺലൈൻ ഇടപാടുകൾ തടസമില്ലാതെ നടക്കും.വായ്പ തവണകൾ കൃത്യമായി ഓൺലൈനായി അടയ്ക്കണം. ഒക്ടോബർ രണ്ട് അവധി ആയതിനാൽ ഈ ആഴ്ച ബാങ്കുകൾ രണ്ടു ദിവസം മാത്രമേ പ്രവർത്തിക്കൂ.

തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കുന്നത് ഒഴിവാക്കാനായി കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയത്. എല്ലാ പൊതുമേഖല ബാങ്കുകളും ഗ്രാമീണ ബാങ്കുകളും ഇന്ന് തുറന്നു പ്രവർത്തിക്കും. ബാങ്കുകളുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളും ഇന്ന് ലഭ്യമാകും.

ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബർ 28 മുതൽ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുക എന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിക്കുന്നുണ്ട്.

നേരത്തെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഈ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384391/banks-open-today-sunday-three-day-strike-atm-free-transactions)