---
title: "പൊയിലൂരിൽ വീട്ടുമുറ്റത്ത് കിണറോളം പോന്ന  അപ്രതീക്ഷിത ഗർത്തം ; നാട്ടുകാരിൽ ആശങ്ക"
english_title: "Huge Sinkhole Appears In House Courtyard In Poyiloor Kannur Locals Worried"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384359/huge-sinkhole-house-courtyard-poyiloor-kannur-concern"
published_at: "2026-09-27T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab87ac91e768_huge-sinkhole-house-courtyard-poyiloor-kannur-concern.jpg"
keywords: ["Mysterious Sinkhole", "Karingambrath House", "Poyiloor"]
---

# പൊയിലൂരിൽ വീട്ടുമുറ്റത്ത് കിണറോളം പോന്ന  അപ്രതീക്ഷിത ഗർത്തം ; നാട്ടുകാരിൽ ആശങ്ക

> **Lead Summary:** പൊയിലൂർ: വടക്കെ പൊയിലൂരിൽ വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി ഗർത്തം രൂപപ്പെട്ടത് നാട്ടുകാരിൽ ആശങ്കയ്ക്കിടയാക്കി. കരിങ്ങാമ്പ്രത്ത് കുമാരന്റെ വീടിന്റെ മുറ്റത്താണ് കുഴൽക്കിണറിന് സമാനമായ രീതിയിൽ വെള്ളത്തോടുകൂടിയ ഗർത്തം രൂപപ്പെട്ടത്.

## Article Content

പൊയിലൂർ: വടക്കെ പൊയിലൂരിൽ വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി ഗർത്തം രൂപപ്പെട്ടത് നാട്ടുകാരിൽ ആശങ്കയ്ക്കിടയാക്കി. കരിങ്ങാമ്പ്രത്ത് കുമാരന്റെ വീടിന്റെ മുറ്റത്താണ് കുഴൽക്കിണറിന് സമാനമായ രീതിയിൽ വെള്ളത്തോടുകൂടിയ ഗർത്തം രൂപപ്പെട്ടത്.

മണ്ണിനടിയിൽ നിന്ന് രൂപപ്പെട്ട നിലയിലാണ് ഗർത്തം കാണപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ സ്ഥലത്തെത്തി. ഗർത്തത്തിന്റെ ആഴമോ ഇത് രൂപപ്പെടാനുള്ള കാരണമോ വ്യക്തമായിട്ടില്ല.

ഗർത്തം കൂടുതൽ വലുതാകാനുള്ള സാധ്യതയുണ്ടോയെന്നതടക്കം പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി ഗർത്തത്തിന്റെ കാരണം കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384359/huge-sinkhole-house-courtyard-poyiloor-kannur-concern)