---
title: "വീടിന്റെ ഇരുമ്പ് ഷീറ്റ് വൃത്തിയാക്കുന്നതിനിടെ അപകടം ; തൃപ്പങ്ങോട്ടൂരിൽ  ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Bengali Youth Dies After Fall While Cleaning Iron Sheet In Trippangottur Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384352/bengal-youth-dies-fall-cleaning-sheet-trippangottur-kannur"
published_at: "2026-09-26T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7f2f9c4255_Untitled-6_copy.jpg"
keywords: ["Trippangottur Accident", "Kannur News", "Bengal Native Death", "Kolavallur Police", "Accidental Death"]
---

# വീടിന്റെ ഇരുമ്പ് ഷീറ്റ് വൃത്തിയാക്കുന്നതിനിടെ അപകടം ; തൃപ്പങ്ങോട്ടൂരിൽ  ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** പാനൂർ: വീടിൻ്റെ ഇരുമ്പ് ഷീറ്റ് വൃത്തിയാക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് പശ്ചിമബംഗാൾ സ്വദേശി മരണമടഞ്ഞു. 24 ഫർഗാനയിലെ ദെൽബാർ ഹൊസൈൻ മൊറാൽ ആണ് മരിച്ചത്.

## Article Content

പാനൂർ: വീടിൻ്റെ ഇരുമ്പ് ഷീറ്റ് വൃത്തിയാക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് പശ്ചിമബംഗാൾ സ്വദേശി മരണമടഞ്ഞു. 24 ഫർഗാനയിലെ ദെൽബാർ ഹൊസൈൻ മൊറാൽ ആണ് മരിച്ചത്.

തൃപ്പങ്ങോട്ടൂർ ഉതുക്കുമ്മൽ ഒരുമ നഗറിലെ അബ്ദുൾ മുനീറിൻ്റെ വീടിൻ്റെ രണ്ടാം നിലയോട് ചേർന്നുള്ള ഇരുമ്പ് ഷീറ്റ് വൃത്തിയാക്കുന്നതിനിടെ അതിന് അടിയിൽ സ്ഥാപിച്ച ഫൈബർ ഷീറ്റ് പൊട്ടി യുവാവ് താഴെ വീഴുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384352/bengal-youth-dies-fall-cleaning-sheet-trippangottur-kannur)