---
title: "കോളേജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് കടുത്ത വയറു വേദന, ആശുപത്രിയിലെത്തിച്ചപ്പോൾ പ്രസവിച്ചു ; ബന്ധുവിന് പോക്സോ"
english_title: "PUC Student Gives Birth After Stomach Pain In College POCSO Case Against Relative SEO"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384338/college-student-gives-birth-hospital-pocso-case-against-relative-manjeshwaram"
published_at: "2026-09-26T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7d125090a7_1001427252.jpg"
keywords: ["POCSO Case", "Manjeshwaram Police", "PUC Student", "Vittal Police", "Minor Assault Case"]
---

# കോളേജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് കടുത്ത വയറു വേദന, ആശുപത്രിയിലെത്തിച്ചപ്പോൾ പ്രസവിച്ചു ; ബന്ധുവിന് പോക്സോ

> **Lead Summary:** വയറുവേദനയുമായി ആശുപത്രിയിൽഎത്തിയ പി.യു.സി വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്. സംഭവം നടന്നത് മഞ്ചേശ്വരത്തായതിനാൽ കർണാടക വിട്ള പോലീസ് കേസ് മഞ്ചേശ്വരത്തേക്ക് മാറ്റി. പ്രതി പെൺകുട്ടിയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്തയാളാണ്.

## Article Content

വയറുവേദനയുമായി ആശുപത്രിയിൽഎത്തിയ പി.യു.സി വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്. സംഭവം നടന്നത് മഞ്ചേശ്വരത്തായതിനാൽ കർണാടക വിട്ള പോലീസ് കേസ് മഞ്ചേശ്വരത്തേക്ക് മാറ്റി. പ്രതി പെൺകുട്ടിയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്തയാളാണ്.

വിട്ള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയാണ് പെൺകുട്ടി. കഴിഞ്ഞ എട്ടിന് കോളേജിൽ എത്തിയ പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് കോളേജ് അധികൃതർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ

എത്തിയ പരിശോധനയിൽ പെൺകുട്ടി പൂർണഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. അന്നുതന്നെ ആശുപത്രിയിൽ പ്രസവിക്കുകയും ചെയ്തു‌. ആശുപത്രി അധികൃതർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർന്നാണ് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ പ്രായ പൂർത്തിയാകാത്തയാൾക്കെ പോക്സോ പ്രകാരം കേസെടുത്തത്.

ഒരു കെട്ടിടത്തിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടിയും പ്രതിയും സൗഹൃദത്തിലായിരുന്നു. സൗഹൃദം ഉപയോഗിച്ച് പെൺകുട്ടിയെ മഞ്ചേശ്വരത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384338/college-student-gives-birth-hospital-pocso-case-against-relative-manjeshwaram)