---
title: "ന്യൂ മാഹി പുന്നോലിൽ നിയന്ത്രണം വിട്ട കാർ ബൈക്കുകളിലിടിച്ച് മരിച്ച  പാലയാട് സ്വദേശിക്ക് കണ്ണീരോടെ വിട ;  പരിക്കേറ്റയാൾ ചികിത്സയിൽ"
english_title: "Scooter Rider Dies After Uncontrolled Car Hits Bikes In New Mahe Punnool One Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384326/new-mahe-punnool-car-accident-palayad-native-vinod-dies"
published_at: "2026-09-26T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7b7786f3e3_Untitled-3_copy.jpg"
keywords: ["New Mahe Accident", "Punnool Car Accident", "Palayad Vinod Death", "Thalassery News", "National Highway Accident"]
---

# ന്യൂ മാഹി പുന്നോലിൽ നിയന്ത്രണം വിട്ട കാർ ബൈക്കുകളിലിടിച്ച് മരിച്ച  പാലയാട് സ്വദേശിക്ക് കണ്ണീരോടെ വിട ;  പരിക്കേറ്റയാൾ ചികിത്സയിൽ

> **Lead Summary:** ദേശീയപാതയിൽ തലശ്ശേരിക്കും മാഹിക്കുമിടയിൽ പുന്നോൽ പെട്ടിപ്പാലത്തിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് മരിച്ച സ്കൂട്ടർ യാത്രികന് കണ്ണീരോടെ വിട. കിഴക്കെ പാലയാട് വെങ്കടേശ്വര മില്ലിന് സമീപം വൈഡൂര്യ യിൽ എൻ. വിനോദ് | ആണ് മരിച്ചത്. വെള്ളി യാഴ്ച വൈകുന്നേരം 6.45 ഓടെയാണ് അപകടമുണ്ടായത്.

## Article Content

ദേശീയപാതയിൽ തലശ്ശേരിക്കും മാഹിക്കുമിടയിൽ പുന്നോൽ പെട്ടിപ്പാലത്തിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് മരിച്ച സ്കൂട്ടർ യാത്രികന് കണ്ണീരോടെ വിട. കിഴക്കെ പാലയാട് വെങ്കടേശ്വര മില്ലിന് സമീപം വൈഡൂര്യ യിൽ എൻ. വിനോദ് | ആണ് മരിച്ചത്. വെള്ളി യാഴ്ച വൈകുന്നേരം 6.45 ഓടെയാണ് അപകടമുണ്ടായത്.

മാഹി ഭാഗത്തേക്ക് പോകുന്ന കാർ തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ഇരുചക്രവാഹനങ്ങളിൽ ഇടിച്ചാണ് അപകടം. നിയന്ത്രണംവിട്ട കാർ റോഡിൻ്റെ വലതുഭാഗത്ത് അരികിലൂടെ പോകുന്ന രണ്ട് ഇരുചക്രവാഹനങ്ങ ളിൽ ഇടിക്കുകയായിരു ന്നു. സ്കൂട്ടറിൽ യാത്രചെയ്ത വിനോദ് സംഭവസ്ഥല ത്ത് മരിച്ചു. പിറകിൽ എത്തിയ ബൈക്കിലെ യാത്രികൻ ആദർശിന് (40) സാരമായി പരിക്കേറ്റു.

ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പച്ചു. ആദർശ് തലശ്ശേരി ടെലി ഹോസ്പിറ്റലിലെ ജീവനക്കാരനാണ്. വിനോദ് പുന്നോൽ കുറിച്ചിയിൽ ടൌണിൽ നാല് വർഷമായി ടയർ ഷോപ്പ് (പി.വി. ടയേഴ് സ്) നടത്തുകയാണ്. നേരത്തെ ഗൾഫിലായിരുന്നു. ടയർ കടയടച്ച് പാലയാട്ടെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. തറവാട് വീട് മാക്കൂട്ടം പുന്നോലിലാണ്. അച്ഛൻ: പുന്നോലിൽ പരേതനായ കൊരമ്പിൽ വീട്ടിൽ എം. പി. കുഞ്ഞിരാമൻ നമ്പ്യാർ. അമ്മ: പരേതയായ പദ്‌മാവതി.

ഭാര്യ: ഈന്തുള്ളതിൽ ഷീജ (മാക്കൂട്ടം, പുന്നോൽ). മക്കൾ: വൈഷ്ണവ് (ബെംഗളൂരു), വൈഡൂര്യ (ഒമ്പതാം ക്ലാസ് വിദ്യാർഥിനി, പാലയാട് ഹൈസ്കൂൾ). സഹോദരങ്ങൾ: രാജീവൻ, പുഷ്പ, അനിത, പരേതയായ അജിത.

English Summary: A scooter rider, N. Vinod (56) from Palayad, died after an uncontrolled car hit two two-wheelers near Pettipalam at Punnool between Thalassery and Mahe on Friday evening. Police said the car going towards Mahe hit vehicles on the opposite side. Another biker Adarsh (40) was seriously injured and is under treatment at Thalassery Co-operative Hospital.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384326/new-mahe-punnool-car-accident-palayad-native-vinod-dies)