---
title: "ബമ്പറടിച്ചത് ചക്കരക്കല്ലിൽ ; ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ"
english_title: "Kerala Christmas Bumper Lottery Winner In Kannur Ticket Number TL 360615"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384299/bumper-lottery-winner-kannur-ticket-tl-360615"
published_at: "2026-09-26T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab788753c171_Untitled-9_copy.jpg"
keywords: ["Bumper Lottery", "Kannur Lottery Winner", "TL 360615", "Kerala Lottery Result", "Christmas Bumper"]
---

# ബമ്പറടിച്ചത് ചക്കരക്കല്ലിൽ ; ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ

> **Lead Summary:** സംസ്ഥാന ഭാഗ്യക്കുറിയുടെ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കണ്ണൂരിലേക്ക്. TL 360615 എന്ന ടിക്കറ്റ് നമ്പറിനാണ് ബമ്പർ സമ്മാനം ലഭിച്ചത്.

## Article Content

സംസ്ഥാന ഭാഗ്യക്കുറിയുടെ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കണ്ണൂരിലേക്ക്. TL 360615 എന്ന ടിക്കറ്റ് നമ്പറിനാണ് ബമ്പർ സമ്മാനം ലഭിച്ചത്.

കണ്ണൂരിൽ ചക്കരക്കല്ലിൽ മുത്തു ഏജൻസി ഉടമ അനീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വിജയിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ടിക്കറ്റ് നമ്പർ പുറത്തുവന്നതോടെ സമ്മാനാർഹനായ ഭാഗ്യശാലിയെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു.

ബമ്പർ സമ്മാനം ലഭിച്ച വിവരം അറിഞ്ഞതോടെ ടിക്കറ്റ് വിറ്റ ഏജൻസിയിലും പരിസര പ്രദേശങ്ങളിലും ആഹ്ലാദം പടർന്നു. സമ്മാനാർഹനായ വ്യക്തി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് നാട്ടുകാരും.

സമ്മാനാർഹമായ ടിക്കറ്റ് നമ്പർ: TL 360615.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384299/bumper-lottery-winner-kannur-ticket-tl-360615)