---
title: "ഓപ്പറേഷൻ ഗ്രിപ്പ് ; കണ്ണൂർ നഗരത്തിൽ കാൽ നടയാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണവും, മൊബൈലും കവർന്ന കേസിലെ പ്രതി എട്ടുവർഷത്തിന് ശേഷം പിടിയിൽ"
english_title: "Operation Grip Kannur Pedestrian Kidnap Robbery Accused Arrested After Eight Years"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384239/operation-grip-kannur-kidnap-robbery-accused-arrested-eight-years"
published_at: "2026-09-26T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab750009722b_operation-grip-kannur-kidnap-robbery-accused-arrested-eight-years.jpg"
keywords: [": Operation Grip", "Kannur Town Police", "Kidnap Robbery", "Bensara Arrest", "Thavakkara", "Mattannur"]
---

# ഓപ്പറേഷൻ ഗ്രിപ്പ് ; കണ്ണൂർ നഗരത്തിൽ കാൽ നടയാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണവും, മൊബൈലും കവർന്ന കേസിലെ പ്രതി എട്ടുവർഷത്തിന് ശേഷം പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരത്തിൽ കാൽനട യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി എട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ.ശ്രീകണ്ഠപുരം പള്ളിപ്പാത്ത് ഹൗസിലെ ബെൻസറാ ആണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്.

## Article Content

കണ്ണൂർ: കണ്ണൂർ നഗരത്തിൽ കാൽനട യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി എട്ട് വർഷങ്ങൾക്ക് ശേഷം പിടിയിൽ.ശ്രീകണ്ഠപുരം പള്ളിപ്പാത്ത് ഹൗസിലെ ബെൻസറാ ആണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്.

2018 ഫെബ്രുവരി 14ന് താവക്കര സ്കൈപാലസിന് സമീപം പർമേശ്വർ ടുഡു എന്ന യുവാവിനെ കാറിൽ ബലമായി പിടിച്ചു കയറ്റി പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർച്ച നടത്തിയ ശേഷം റെയിൽവേ സ്റ്റേഷന് സമീപം ഇറക്കിവിടുകയായിരുന്നു.

കേസിനെ തുടർന്ന് കോടതിയിൽ ഹാജരാകാതെ പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് മട്ടന്നൂരിൽ മറ്റൊരു സ്ത്രീയോടൊപ്പം കഴിഞ്ഞു വരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.വി ബൈജു, കെ.പി ബൈജു, സി.പി രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ മട്ടന്നൂരിൽ നിന്നും പിടികൂടിയത്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary: Under Operation Grip, Kannur Town Police arrested accused absconding for eight years in pedestrian kidnap and robbery case. Accused is Bensara 40 of Sreekandapuram Pallipath House. On Feb 14 2018 near Thavakkara Skypalace, youth Parameswar Tudu was forcibly taken in car, robbed of money and mobile, then dropped near railway station. Accused skipped court and fled abroad. On tip he returned, police found him living with another woman in Mattannur. Team led by Inspector Mahesh Kandambe with Sr CPOs PV Baiju, KP Baiju, CP Ratheesh arrested him and remanded by Kannur court.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384239/operation-grip-kannur-kidnap-robbery-accused-arrested-eight-years)