---
title: "നാളെയാണ്.... നാളെയാണ്..., 30 കോടിയുടെ ഭാഗ്യദിനം ; നെഞ്ചിടിപ്പോടെ ഉറക്കമില്ലാ രാത്രിയുമായി  ഭാഗ്യാന്വേഷികൾ"
english_title: " Tomorrow Onam Bumper Lottery 30 Crore Draw Kerala Minister K Muraleedharan Gorky Bhavan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384209/tomorrow-onam-bumper-30-crore-draw-minister-muraleedharan"
published_at: "2026-09-25T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6b31de03dc_Untitled-12_copy.jpg"
keywords: ["Onam Bumper 2026", "Kerala Lottery", "30 Crore", "K Muraleedharan", "Gorky Bhavan", "Pooja Bumper"]
---

# നാളെയാണ്.... നാളെയാണ്..., 30 കോടിയുടെ ഭാഗ്യദിനം ; നെഞ്ചിടിപ്പോടെ ഉറക്കമില്ലാ രാത്രിയുമായി  ഭാഗ്യാന്വേഷികൾ

> **Lead Summary:** 30 കോടിയുടെ ഭാഗ്യവാൻ ആരാണെന്ന് നാളെ അറിയാൻ കഴിയും. കേരള സർക്കാരിൻ്റെ തിരുവോണം ബംബർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെയാണ്. ഉച്ചക്ക് 1.30ന് തിരുവനന്തപുരം ഗോർഖി ഭവനിൽ മന്ത്രി കെ. മുരളീധരനാണ് നറുക്കെടുപ്പ് നിർവഹിക്കുക. അതോടൊപ്പം പൂജ ബംബർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും.500 രൂപയാണ് തിരുവോണം ബംബർ ടിക്കറ്റിന്റെ വില. 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 87.62 ലക്ഷം ടിക്കറ്റുക ളാണ് ഇതുവരെ വിറ്റത്.

## Article Content

30 കോടിയുടെ ഭാഗ്യവാൻ ആരാണെന്ന് നാളെ അറിയാൻ കഴിയും. കേരള സർക്കാരിൻ്റെ തിരുവോണം ബംബർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെയാണ്. ഉച്ചക്ക് 1.30ന് തിരുവനന്തപുരം ഗോർഖി ഭവനിൽ മന്ത്രി കെ. മുരളീധരനാണ് നറുക്കെടുപ്പ് നിർവഹിക്കുക. അതോടൊപ്പം പൂജ ബംബർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും.500 രൂപയാണ് തിരുവോണം ബംബർ ടിക്കറ്റിന്റെ വില. 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 87.62 ലക്ഷം ടിക്കറ്റുക ളാണ് ഇതുവരെ വിറ്റത്.

30 കോടിയുടെ ബംബർ അടിക്കുന്നയാൾക്ക് മറ്റ് കിഴിവുകൾ കഴിഞ്ഞ് ഏകദേശം 16.47 കോടി രൂപയാണ് അക്കൗണ്ടിൽ എത്തുക. 30 കോടിയിൽ പത്ത് ശതമാനം മൂന്ന് കോടി രൂപ ഏജന്റ്റിനുള്ള കമ്മീഷനായി മാറ്റിവെക്കും. ബാക്കി 27 കോടി രൂപയും 30 ശതമാനം ആദായ നികുതി, 25 ശതമാനം സർചാർജ്, നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസ് എന്നിവ ഈടാക്കും.

English Summary: The winner of Rs 30 crore will be known tomorrow as Kerala's Thiruvonam Bumper lottery draw will be held tomorrow at 1.30 pm at Thiruvananthapuram Gorky Bhavan by Minister K Muraleedharan, who will also launch Pooja Bumper tickets. Ticket price is Rs 500, 90 lakh printed and 87.62 lakh sold. After 10% agent commission of Rs 3 crore and 30% income tax plus surcharge and cess, winner will get around Rs 16.47 crore in account.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384209/tomorrow-onam-bumper-30-crore-draw-minister-muraleedharan)