---
title: "വിനോദിന്റെ ജീവിതത്തിൽ നാളെ  പ്രതീക്ഷയുടെ ‘ബമ്പർ..!’; കൂത്ത് പറമ്പിൽ  സുഹൃത്തിന് കൈത്താങ്ങാകാൻ  തിരുവോണം ബമ്പർ ചലഞ്ചുമായി സൗഹൃദ കൂട്ടായ്മയും, കുഞ്ഞൂസ്  ലോട്ടറി ഏജൻസിയും"
english_title: " Kuthuparamba Vinod Help Thiruvonam Bumper Challenge Friendship Group Lottery Agency"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384197/vinod-help-thiruvonam-bumper-challenge-kuthuparamba-friendship-group"
published_at: "2026-09-25T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab69b6104b43_vinod-help-thiruvonam-bumper-challenge-kuthuparamba-friendship-group.jpg"
keywords: ["Kuthuparamba", "Vinod", "Thiruvonam Bumper", "Help Challenge", "Souhrida Koottayma", "Lottery Agency"]
---

# വിനോദിന്റെ ജീവിതത്തിൽ നാളെ  പ്രതീക്ഷയുടെ ‘ബമ്പർ..!’; കൂത്ത് പറമ്പിൽ  സുഹൃത്തിന് കൈത്താങ്ങാകാൻ  തിരുവോണം ബമ്പർ ചലഞ്ചുമായി സൗഹൃദ കൂട്ടായ്മയും, കുഞ്ഞൂസ്  ലോട്ടറി ഏജൻസിയും

> **Lead Summary:** കുത്തുപറമ്പ്: രണ്ട് വർഷം മുൻപ് നിർമ്മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിന് കൈത്താങ്ങുമായി യുവാക്കളുടെ സൗഹൃദ കൂട്ടായ്മയും കുഞ്ഞൂസ് ലോട്ടറി ഏജൻസിയും. കൊളത്തൂപറമ്പ് തെക്കയിൽ വിനോദിന്റെ തുടർചികിത്സയ്ക്കായാണ് ‘ഒന്നാണ് നമ്മൾ 'സൗഹൃദ കൂട്ടായ്മ’യും കുഞ്ഞൂസ് ലോട്ടറി ഏജൻസിയും ചേർന്ന് തിരുവോണം ബമ്പർ ചലഞ്ചുമായി രംഗത്തെത്തിയത്.

## Article Content

കുത്തുപറമ്പ്: രണ്ട് വർഷം മുൻപ് നിർമ്മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിന് കൈത്താങ്ങുമായി യുവാക്കളുടെ സൗഹൃദ കൂട്ടായ്മയും കുഞ്ഞൂസ് ലോട്ടറി ഏജൻസിയും. കൊളത്തൂപറമ്പ് തെക്കയിൽ വിനോദിന്റെ തുടർചികിത്സയ്ക്കായാണ് ‘ഒന്നാണ് നമ്മൾ 'സൗഹൃദ കൂട്ടായ്മ’യും കുഞ്ഞൂസ് ലോട്ടറി ഏജൻസിയും ചേർന്ന് തിരുവോണം ബമ്പർ ചലഞ്ചുമായി രംഗത്തെത്തിയത്.

അപകടത്തിൽ നട്ടെല്ലിനും ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ വിനോദിന് തുടർച്ചയായി നട്ടെല്ലിൽ ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സാച്ചെലവ് വലിയ ബാധ്യതയായതോടെയാണ് വിനോദിനെ സഹായിക്കാൻ സൗഹൃദ കൂട്ടായ്മയും ലോട്ടറി ഏജൻസിയും മുന്നിട്ടിറങ്ങിയത്.

ഏജൻസി ഉടമകളായ ഇരിവേരി വള്ളിയിലെ മറപ്പാലത്ത് ഉത്തക്കണ്ടിയിൽ കെ. പ്രജീഷും ഭാര്യ ബബിയും തിരുവോണം ബമ്പർ വിൽപനയിൽ നിന്നുള്ള തുക വിനോദിന്റെ ചികിത്സയ്ക്കായി നൽകാൻ തീരുമാനിച്ചു. ഇതിനകം 1,300 തിരുവോണം ബമ്പർ ടിക്കറ്റുകളാണ് ഏജൻസി വഴി വിറ്റത്. ഇതിലൂടെ 1,08,000 രൂപ ലഭിച്ചു.

നാളെയാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ്. തങ്ങളുടെ ഏജൻസിയിൽ നിന്ന് ടിക്കറ്റ് എടുത്തവരിൽ ആർക്കെങ്കിലും സമ്മാനം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് പ്രജിയും കൂട്ടരും. സമ്മാനം ലഭിച്ചാൽ അതിലൂടെ വിനോദിന് ലഭിക്കുന്ന സഹായവും വർധിക്കും.

തിരുവോണം ബമ്പർ വിൽപനയിൽ ലഭിക്കുന്ന ഏജൻസി കമ്മീഷനും എം.ജി.എൻ.എസ് എക്സ്പ്രസും പൂർണമായും വിനോദിന്റെ ചികിത്സയ്ക്കായി നൽകാനാണ് പ്രജിയുടെയും കൂട്ടരുടെയും തീരുമാനം.

കാര്യാട്ടുപുറത്തെ ചെറിയൊരു ഡ്രസ് കടയോടൊപ്പമാണ് പ്രജീഷ് 2 കുഞ്ഞൂസ്ലോട്ടറി വിൽപന നടത്തുന്നത്. ലോട്ടറി വിൽപനയെ ഒരു സഹായപ്രവർത്തനമായി മാറ്റുകയാണ് ഈ കൂട്ടായ്മ. ആറു വർഷമായി കാര്യാട്ടുപുറത്ത് സജീവമായി പ്രവർത്തിക്കുന്ന ‘ഒന്നാണ് നമ്മൾ  സൗഹൃദ കൂട്ടായ്മ’യിൽ 20 അംഗങ്ങളാണുള്ളത്.

വിനോദിന് തുടർചികിത്സയും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ചികിത്സ തുടരാനായാൽ മാത്രമേ വീണ്ടും നടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വിനോദിന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ വെളിച്ചമാകുകയാണ് സുഹൃത്തുക്കളുടെയും ലോട്ടറി ഏജൻസിയുടെയും ഈ കൂട്ടായ്മ.

English Summary: In Kuthuparamba, friendship group 'Nammude Souhrida Koottayma' and a lottery agency have launched a Thiruvonam Bumper Challenge to help Vinod from Kolathuparamb Thekkayil, who suffered severe spine and leg injuries after falling from the second floor of an under-construction house two years ago. Agency owners K Prajish and his wife Baby from Marappalath Uttakkandi, Iriveri Valli, decided to donate entire commission from 1300 tickets sold worth Rs 1,08,000 and MGNS Express commission. The 20-member group active for six years in Karyattupuram is selling tickets day and night to support his physiotherapy and further treatment.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384197/vinod-help-thiruvonam-bumper-challenge-kuthuparamba-friendship-group)