---
title: "പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ സ്ഥലത്ത് ബി ജെ പി നേതാവ് നടത്തിയ നെൽകൃഷിയിൽ നൂറ് മേനി വിളവ് ; ചമ്പാട് നിന്നും ഒരു 'കേരളാ സ്റ്റോറി..!'"
english_title: "BJP Leader Paddy Farming Mosque Secretary Land Champad Kerala Story Model O Santhosh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384195/mosque-secretary-land-bjp-leader-paddy-harvest-champad-kerala-story"
published_at: "2026-09-25T20:49:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6923d5a6c3_mosque-secretary-land-bjp-leader-paddy-harvest-champad-kerala-story.jpg"
keywords: ["Champad", "Paddy Farming", "BJP Leader O Santhosh", "Mosque Committee Secretary", "Agriculture"]
---

# പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ സ്ഥലത്ത് ബി ജെ പി നേതാവ് നടത്തിയ നെൽകൃഷിയിൽ നൂറ് മേനി വിളവ് ; ചമ്പാട് നിന്നും ഒരു 'കേരളാ സ്റ്റോറി..!'

> **Lead Summary:** ചമ്പാട്: സംഘടനാ പ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിലും മണ്ണിനോടൊപ്പം ചേർന്ന് കൃഷിയിറക്കി മാതൃകയാകുകയാണ് ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒ. സന്തോഷും ഭാര്യ നിഷയും. കിഴക്കെ ചമ്പാട് അരയാക്കൂലിൽ വീടിനോട് ചേർന്നുള്ള 10 സെന്റ് സ്ഥലത്താണ് ഇരുവരും ചേർന്ന് നെൽകൃഷിയിറക്കി വിളവെടുത്തത്.

## Article Content

ചമ്പാട്: സംഘടനാ പ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിലും മണ്ണിനോടൊപ്പം ചേർന്ന് കൃഷിയിറക്കി മാതൃകയാകുകയാണ് ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒ. സന്തോഷും ഭാര്യ നിഷയും. കിഴക്കെ ചമ്പാട് അരയാക്കൂലിൽ വീടിനോട് ചേർന്നുള്ള 10 സെന്റ് സ്ഥലത്താണ് ഇരുവരും ചേർന്ന് നെൽകൃഷിയിറക്കി വിളവെടുത്തത്.

പള്ളിക്കമ്മിറ്റി സെക്രട്ടറി കൂടിയായ അഷ്റഫിന്റെ സ്ഥലമാണ് നെൽകൃഷിക്കായി ഉപയോഗിച്ചത്. ഉമ നെൽവിത്താണ് കൃഷിക്കായി തെരഞ്ഞെടുത്തത്. മെയ് മാസത്തിൽ വിത്ത് പാകിയതോടെ ആരംഭിച്ച കൃഷി നാലുമാസത്തോളം ആവശ്യമായ പരിചരണവും പരിപാലനവും നൽകി മുന്നോട്ടുകൊണ്ടുപോയി. മഴയും വെയിലും ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിച്ച് വളർന്ന നെൽച്ചെടികൾ ഒടുവിൽ സെപ്റ്റംബറിൽ വിളവെടുപ്പിന് പാകമായി.

സ്വന്തം അധ്വാനത്തിലൂടെ കൃഷിയിറക്കി വിളവെടുക്കാനായതിന്റെ സന്തോഷത്തിലാണ് സന്തോഷും നിഷയും. സംഘടനാ പ്രവർത്തനങ്ങൾക്കും മറ്റ് തിരക്കുകൾക്കുമിടയിലും കൃഷിക്ക് സമയം കണ്ടെത്തുകയായിരുന്നു ഇരുവരും.

തരിശായി കിടക്കുന്ന സ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഭക്ഷ്യോൽപാദനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരം മാതൃകാ കൃഷികൾ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ ആളുകൾ കൃഷിയിലേക്ക് കടന്നുവരാൻ ഇത്തരം സംരംഭങ്ങൾ പ്രചോദനമാകണമെന്നും വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ച പന്ന്യന്നൂർ കൃഷി ഓഫീസർ എസ്.ആർ. സ്നേഹ പറഞ്ഞു.

വിളവെടുപ്പ് ചടങ്ങിൽ പി.പി. മൻമഥൻ അധ്യക്ഷത വഹിച്ചു. കെ. സദാശിവൻ സ്വാഗതം പറഞ്ഞു. എൻ.പി. ശ്രീജേഷ്, എം. അജയകുമാർ, കെ. സജീവൻ, പി. രഹേഷ്, കെ.പി. നിഷ, പി. വത്സല എന്നിവർ നേതൃത്വം നൽകി.

നെൽകൃഷിക്കൊപ്പം മികച്ച വാഴകർഷകൻ കൂടിയാണ് ഒ. സന്തോഷ്. കൃഷിയിടത്തിൽ കുലക്കാറായ നൂറോളം വാഴകളും നിലവിലുണ്ട്. നെൽകൃഷിയിലൂടെയും വാഴകൃഷിയിലൂടെയും സ്വന്തം ഇടം പരമാവധി പ്രയോജനപ്പെടുത്തി കാർഷിക പ്രവർത്തനങ്ങളിൽ സജീവമാകുകയാണ് സന്തോഷും കുടുംബവും.

English Summary: Amidst organizational busy schedules, BJP Kathirur Mandal President O. Santhosh and wife Nisha set an example by cultivating paddy and harvesting bumper crop. They cultivated Uma paddy variety on 10 cents of land belonging to mosque committee secretary Ashraf at Arayakkool, East Champad. Sown in May, crop was nurtured for four months overcoming rain and sun and harvested in September. Agriculture Officer SR Sneha inaugurated harvest and said fallow lands should be utilized to increase food production. Function was presided by PP Manmathan. Santhosh is also a good banana farmer with around 100 banana plants ready to bunch in same plot.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384195/mosque-secretary-land-bjp-leader-paddy-harvest-champad-kerala-story)