---
title: "അനധികൃത ഖനനം തടയണം; കണ്ണൂർ ജിയോളജി ഓഫീസിലേക്ക് പരിസ്ഥിതി ഏകോപന സമിതി മാർച്ച് നടത്തി"
english_title: "Stop Illegal Mining Kannur Geology Office March Environment Coordination Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384174/illegal-mining-protest-kannur-geology-office-march-environment-committee"
published_at: "2026-09-25T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab65aabee77e_illegal-mining-protest-kannur-geology-office-march.jpg"
keywords: ["Kannur", "Illegal Mining", "Geology Office", "Environment Protest", "TP Padmanabhan", "Drone Survey"]
---

# അനധികൃത ഖനനം തടയണം; കണ്ണൂർ ജിയോളജി ഓഫീസിലേക്ക് പരിസ്ഥിതി ഏകോപന സമിതി മാർച്ച് നടത്തി

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജിയോളജി ഓഫീസിലേക്ക് മാർച്ച് നടത്തി.ജില്ലയിൽ ലൈസൻസില്ലാതെ നടത്തിവരുന്ന അനധികൃത ഖനനം തടയാൻ നടപടി സ്വീകരിക്കുക, ചെങ്കൽ പാറപ്പരപ്പുകളുടെയും കുന്നുകളുടെയും സ്ഥിതി അറിയുന്നതിന് ഡ്രോൺ, സാറ്റ്ലൈറ്റ് സർവേ നടത്തുക, അനധികൃത ഖനനം തടയാൻ കർണാടക, ഗോവ സംസ്ഥാനങ്ങൾ പിന്തുടരുന്ന മാതൃക ഇവിടെയും സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ച് ടി.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജിയോളജി ഓഫീസിലേക്ക് മാർച്ച് നടത്തി.ജില്ലയിൽ ലൈസൻസില്ലാതെ നടത്തിവരുന്ന അനധികൃത ഖനനം തടയാൻ നടപടി സ്വീകരിക്കുക, ചെങ്കൽ പാറപ്പരപ്പുകളുടെയും കുന്നുകളുടെയും സ്ഥിതി അറിയുന്നതിന് ഡ്രോൺ, സാറ്റ്ലൈറ്റ് സർവേ നടത്തുക, അനധികൃത ഖനനം തടയാൻ കർണാടക, ഗോവ സംസ്ഥാനങ്ങൾ പിന്തുടരുന്ന മാതൃക ഇവിടെയും സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ച് ടി.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

വി.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ഇ. കരുണാകരൻ, ഡോ. ഡി. സുരേന്ദ്രനാഥ്, അപ്പുക്കുട്ടൻ കാരയിൽ, അഡ്വക്കറ്റ് കസ്തൂരി ദേവൻ, ദേവദാസ് തളാപ്പ്, മേരി എബ്രഹാം, വിനോദ് പയ്യട, പള്ളിപ്രം പ്രസന്നൻ, ചന്ദ്രബാബു, വിശാലക്ഷൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

English Summary: District Environment Coordination Committee led a march to Kannur Geology Office demanding action against unlicensed illegal mining in the district. They demanded drone and satellite survey of laterite plateaus and hills, and to adopt Karnataka and Goa models to prevent illegal mining. The march was inaugurated by TP Padmanabhan, presided by VC Balakrishnan, with leaders KE Karunakaran, Dr D Surendranath and others speaking.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384174/illegal-mining-protest-kannur-geology-office-march-environment-committee)