---
title: "കണ്ണൂർ പഴയങ്ങാടിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്"
english_title: "Kannur Pazhayangadi Bus Tanker Lorry Collision 16 Injured Accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384144/kannur-pazhayangadi-bus-tanker-collision-16-injured"
published_at: "2026-09-25T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6300423dd9_kannur-pazhayangadi-bus-tanker-collision-16-injured.jpg"
keywords: []
---

# കണ്ണൂർ പഴയങ്ങാടിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: പഴയങ്ങാടിയിൽ ബസ്സും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്.ഇന്ന് രാവിലെ പത്തരയോടെയാണ് പിലാത്തറ - പഴയങ്ങാടി കെഎസ്ടിപി റോഡിൽ കുളങ്കര പള്ളിക്ക് സമീപം അപകടം ഉണ്ടായത്. പിലാത്തറ ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ്സും പഴയങ്ങാടിയിൽ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

## Article Content

കണ്ണൂർ: പഴയങ്ങാടിയിൽ ബസ്സും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്.ഇന്ന് രാവിലെ പത്തരയോടെയാണ് പിലാത്തറ - പഴയങ്ങാടി കെഎസ്ടിപി റോഡിൽ കുളങ്കര പള്ളിക്ക് സമീപം അപകടം ഉണ്ടായത്. പിലാത്തറ ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ്സും പഴയങ്ങാടിയിൽ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ബസ് ജീവനക്കാരും സ്ത്രീകളും അടക്കമുള്ള ബസ്സിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പഴയങ്ങാടിയിലെ കാരുണ്യ പോളി ക്ലിനിക്കിൽ പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

English Summary: In Kannur Pazhayangadi, 16 people were injured after a bus and a tanker lorry collided near Kulankara Palli on Pilathara-Pazhayangadi KSTP road this morning around 10:30 am. The bus was coming from Pilathara side and tanker from Pazhayangadi side. Injured passengers including bus staff and women were given first aid at Karunya Poly Clinic Pazhayangadi and later shifted to Kannur Govt Medical College, Pariyaram.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384144/kannur-pazhayangadi-bus-tanker-collision-16-injured)