---
title: "കടയിൽ നിന്ന് മടങ്ങിയ വയോധികയുടെ ഒന്നരപ്പവൻ മാല പിടിച്ചുപറിച്ച് കവർച്ച"
english_title: "Elderly Woman Gold Chain Snatched 1.5 Pavan Robbery Pariyaram Puracheri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384131/gold-chain-snatching-elderly-woman-pariyaram-puracheri"
published_at: "2026-09-25T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab61b2705137_gold-chain-snatching-elderly-woman-pariyaram-puracheri.jpg"
keywords: [": Gold Chain Snatching", "Pariyaram Police", "Puracheri", "Elderly Woman Robbery", "Kannur Crime"]
---

# കടയിൽ നിന്ന് മടങ്ങിയ വയോധികയുടെ ഒന്നരപ്പവൻ മാല പിടിച്ചുപറിച്ച് കവർച്ച

> **Lead Summary:** പരിയാരം: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയുടെ ഒന്നരപവൻ (12 ഗ്രാം) സ്വർണമാല ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും പിടിച്ചുപറിച്ചു കടന്നു കളഞ്ഞു.

## Article Content

പരിയാരം: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയുടെ ഒന്നരപവൻ (12 ഗ്രാം) സ്വർണമാല ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും പിടിച്ചുപറിച്ചു കടന്നു കളഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് പുറച്ചേരിയിൽ വെച്ചായിരുന്നു സംഭവം. ഏഴിലോട് പുറച്ചേരിയിലെ കിഴക്കേവീട്ടിൽ കെ.വി സരോജിനിയുടെ (72) മാലയാണ് കവർന്നത്. ഏഴിലോട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. 1,60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പരിയാരം പോലീസ് കേസെടുത്തു. പരിയാരം എസ്.ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: At Puracheri, Pariyaram, a 72-year-old woman's 1.5 pavan (12 gram) gold chain worth Rs 1,60,000 was snatched by a man and woman who came on a bike. The victim KV Sarojini of Kizhakke Veettil, Ezhelode Puracheri was returning after shopping at Ezhelode yesterday at 12 noon. Pariyaram police registered case and SI P. Yadukrishnan has started investigation focusing on CCTV

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384131/gold-chain-snatching-elderly-woman-pariyaram-puracheri)