---
title: "'തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണ്' ; മാസപ്പടി ഡയറിയിൽ പ്രതികരിച്ച് കെ മുരളീധരൻ"
english_title: " K Muraleedharan Reacts Masappadi Diary Election Fund Corruption Different"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384040/k-muraleedharan-masappadi-diary-election-fund-corruption-reaction"
published_at: "2026-09-24T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4e238a809d_k-muraleedharan-masappadi-diary-election-fund-corruption-reaction.jpg"
keywords: []
---

# 'തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണ്' ; മാസപ്പടി ഡയറിയിൽ പ്രതികരിച്ച് കെ മുരളീധരൻ

> **Lead Summary:** മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയെക്കുറിച്ച് പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്ന് കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും. ഏത് അന്വേഷണവും വരട്ടെ. ഈ ഡയറിയെക്കുറിച്ച് അന്വേഷിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയെക്കുറിച്ച് പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്ന് കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും. ഏത് അന്വേഷണവും വരട്ടെ. ഈ ഡയറിയെക്കുറിച്ച് അന്വേഷിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോകണം. ഇഡി പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാർ അല്ല കേരളത്തിലേത്. എന്നാൽ ഇഡി ഔദ്യോഗികമായ ഒരു കാര്യം ആവശ്യപ്പെട്ടാൽ നിർവഹിച്ചേ പറ്റൂ എന്നും കെ മുരളീധരൻ വ്യക്തമാക്കി.

ശശിധരൻ കർത്തയുടെ ഡയറിയുടെ പേജ് പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്തെത്തിയത് ചർച്ചയായതിനിടെ ആണ് കെ മുരളീധരൻ്റെ പ്രതികരണം

English Summary: Reacting to CMRL MD Sasidharan Kartha's diary in Masappadi case released by BJP leader Shawn George, K Muraleedharan said election funding and corruption money are different. He admitted taking money during elections and said he welcomes any probe into the diary. He added law should take its course and Kerala government is not one that blindly believes ED, but if ED makes official request it must be complied with.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384040/k-muraleedharan-masappadi-diary-election-fund-corruption-reaction)