---
title: "കണ്ണൂരിൽ കോക്ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ; കട പൂട്ടിച്ചു"
english_title: "Food Poisoning After Cocktail Kannur Shop Closed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384006/kannur-cocktail-food-poisoning-shop-closed-caltex"
published_at: "2026-09-24T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4b4d444f15_kannur-cocktail-food-poisoning-shop.jpg"
keywords: ["Food Poisoning", "Kannur Cocktail Shop", "Food Safety", "Corporation Health"]
---

# കണ്ണൂരിൽ കോക്ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ; കട പൂട്ടിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ ശീതളപാനീയ വില്പനശാലയിൽ നിന്ന് കോക്ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയെത്തുടർന്ന് കട പൂട്ടിച്ചു. കാൽടെക്സ് എൻ.എസ്. ടാക്കീസിന് സമീപത്തെ 'കണ്ണൂർ കോക്ടെയിൽ' എന്ന കടയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിച്ചത്. ജില്ലാ ആരോഗ്യവിഭാഗവും ഭക്ഷ്യ സുരക്ഷാവകുപ്പും കോർപ്പറേഷൻ ആരോഗ്യവിഭാഗവുമാണ് ഇവിടെ പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ വിവിധ ആസ്പത്രികളിൽ ചികിത്സ തേടി.

## Article Content

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ ശീതളപാനീയ വില്പനശാലയിൽ നിന്ന് കോക്ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയെത്തുടർന്ന് കട പൂട്ടിച്ചു. കാൽടെക്സ് എൻ.എസ്. ടാക്കീസിന് സമീപത്തെ 'കണ്ണൂർ കോക്ടെയിൽ' എന്ന കടയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിച്ചത്. ജില്ലാ ആരോഗ്യവിഭാഗവും ഭക്ഷ്യ സുരക്ഷാവകുപ്പും കോർപ്പറേഷൻ ആരോഗ്യവിഭാഗവുമാണ് ഇവിടെ പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ വിവിധ ആസ്പത്രികളിൽ ചികിത്സ തേടി.

തിങ്കളാഴ്ച കോക്ടെയിൽ കഴി ച്ചവർക്കാണ് ഭക്ഷ്യവിഷബാധ യുണ്ടായതായി പരാതിയുയർന്നത്. ഇരിട്ടി, കൂടാളി, പള്ളിപ്പറമ്പ് തുടങ്ങി വിവിധ സ്ഥലങ്ങളി ലുള്ള കുട്ടികളുൾപ്പെടെ ഒട്ടേറെ പേരാണ് ചികിത്സ തേടിയത്.

കോർപ്പറേഷൻ ആരോഗ്യവിഭാഗ ത്തിൽ ഇതുസംബന്ധിച്ച് പരാതി കിട്ടിയിരുന്നു. ആരോഗ്യവിഭാഗം സ്ഥാപനത്തിലെ വെള്ളത്തിൻ്റെ സാംപിൾ ശേഖരിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പിന് കൈമാറി, ശുചിത്വകാര്യങ്ങൾ ഉറപ്പുവരുത്താൻ നിർദേശം നൽകി.

ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന പൂർത്തിയാകുന്നതുവരെ കട അടച്ചിടാനാണ് നിർദേശം. ഭക്ഷ്യസുരക്ഷാവകുപ്പ് ജ്യൂസിന്റെ സാംപിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. പരാതി സ്വീകരിക്കാൻ കോർപ്പറേഷൻ ആദ്യം മടിച്ചതായി ആക്ഷേപമുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384006/kannur-cocktail-food-poisoning-shop-closed-caltex)