---
title: "കേരളത്തിലെ ആദ്യ ലൈറ്റ് ആന്റ് സൗണ്ട് ഷോ ശിൽപ്പി   സൂര്യ കൃഷ്ണമൂർത്തി ഇനി ഓർമ്മ"
english_title: " Soorya Krishnamoorthy Passes Away Kerala First Light and Sound Show Creator"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383965/soorya-krishnamoorthy-passes-away-kerala-light-sound-show-pioneer"
published_at: "2026-09-23T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3fda89de8d_soorya-krishnamoorthy-passes-away-kerala-light-sound-show-pioneer.jpg"
keywords: ["Soorya Krishnamoorthy", "Soorya Festival", "Light and Sound Show", "Kerala Culture", "Obituary"]
---

# കേരളത്തിലെ ആദ്യ ലൈറ്റ് ആന്റ് സൗണ്ട് ഷോ ശിൽപ്പി   സൂര്യ കൃഷ്ണമൂർത്തി ഇനി ഓർമ്മ

> **Lead Summary:** കലാസംഘാടകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സം​ഗീത നാടക അക്കാദമി മുൻ ചെയർമാനാണ്.78ാം വയസിലാണ് അന്ത്യം. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവേ ആണ് വേര്‍പാട്.

## Article Content

കലാസംഘാടകനും കലാസാംസ്കാരിക പ്രവര്‍ത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സം​ഗീത നാടക അക്കാദമി മുൻ ചെയർമാനാണ്.78ാം വയസിലാണ് അന്ത്യം. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവേ ആണ് വേര്‍പാട്.

മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍റ് സൗണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം. 50 വര്‍ഷത്തോളമായി സൂര്യ മേളയുടെ അമരക്കാരൻ. ലിംക ബുക്ക് ഓഫ്‍ റെക്കോര്‍ഡ്സിലെത്തിയ സാംസ്കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവൽ. വിശ്വപ്രതിഭകള്‍ക്കായി സൂര്യ കൃഷ്ണമൂര്‍ത്തി കേരളത്തിൽ അരങ്ങൊരുക്കി.

English Summary: Cultural organizer and former Sangeetha Nataka Akademi Chairman Soorya Krishnamoorthy, founder of Soorya cultural movement and creator of Kerala's first Light and Sound Show and Soorya Festival, passed away at 78 in Thiruvananthapuram. He was also screenwriter of Melvilasam.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383965/soorya-krishnamoorthy-passes-away-kerala-light-sound-show-pioneer)