---
title: "നാദാപുരം ചെക്യാട് പുലിയെ കണ്ടെന്ന് വിദ്യാർത്ഥി ; നാട്ടുകാർ ജാഗ്രത പൂലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്"
english_title: "Nadapuram Chekyad Tiger Sighting Student Escapes Panchayat Alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383954/nadapuram-chekyad-tiger-sighting-student-panchayat-alert"
published_at: "2026-09-23T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3f0c48cf48_nadapuram-chekyad-tiger-sighting-student-panchayat-alert.jpg"
keywords: ["Nadapuram", "Chekyad", "Tiger Sighting", "Kozhikode News", "Forest Department"]
---

# നാദാപുരം ചെക്യാട് പുലിയെ കണ്ടെന്ന് വിദ്യാർത്ഥി ; നാട്ടുകാർ ജാഗ്രത പൂലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്

> **Lead Summary:** നാദാപുരം: നാദാപുരം ചെക്യാട് പുലിയെ കണ്ടെന്ന് വിദ്യാർത്ഥി. സൈക്കിൾ ഉപേക്ഷിച്ച് കുട്ടി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ജാഗ്രത പൂലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ. ചെക്യാട് തൈകണ്ടി മുക്കിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ സിനാൻ പുലിയെ കണ്ടു എന്ന് പറയുന്നത്.

## Article Content

നാദാപുരം: നാദാപുരം ചെക്യാട് പുലിയെ കണ്ടെന്ന് വിദ്യാർത്ഥി. സൈക്കിൾ ഉപേക്ഷിച്ച് കുട്ടി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ജാഗ്രത പൂലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ. ചെക്യാട് തൈകണ്ടി മുക്കിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ സിനാൻ പുലിയെ കണ്ടു എന്ന് പറയുന്നത്.

ചെക്യാട് ഭാഗത്ത് പുലി ഇറങ്ങി എന്ന് പലരും പറയുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പൊലീസിലും വനം വകുപ്പിലും വിവരം അറിയിച്ചതായും പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ ശബ്‌ദ സന്ദേശത്തിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം നാദാപുരം കുമ്മങ്കോട് സിനാനും ഉമ്മൂമ്മയ്ക്കും നേരെ ഉണ്ടായത് പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരണം. ആക്രമണത്തിന് ശേഷം സമീപത്തെ വീട്ടുമാറ്റത്തിലൂടെ പുലി ഓടിമറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടുകൂടിയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ വനംവകുപ്പ് ഇതുവരെയും ഈ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.

ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിനാനു നേരെ വന്യജീവിയായ പുലിയിൽ നിന്നുണ്ടായത് അതിഭീകരമായ ആക്രമണമായിരുന്നു. തിങ്കളാഴ്ച വീടിനു പുറകുവശത്തെ പറമ്പിൽ പപ്പായ പറിക്കുന്നതിനായി ചുറ്റുപാടുകൾ വൃത്തിയാക്കുന്നതിനിടയിലാണ് സിനാനെ പുലി ആക്രമിച്ചത്. തൊട്ടടുത്തുണ്ടായിരുന്ന കുഴിയിൽ ഒളിഞ്ഞു കഴിഞ്ഞിരുന്ന പുലി സിനാന്റെ പിറകിലേക്ക് ചാടുകയായിരുന്നു.

പുലിയുമായുള്ള മൽപിടിത്തത്തിനിടയിലാണ് സിനാൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. ആക്രമണത്തിൽ കഴുത്തിന് പിൻഭാഗത്തും ചെവിക്ക് താഴെയുമായി ഉണ്ടായ ആഴത്തിലുള്ള മുറിവിൽ 64-ൽ അധികം തുന്നലുകളാണ് ഇടേണ്ടി വന്നത്. പുറത്തും നെഞ്ചിലും വയർ ഭാഗത്തും നഖം ഉപയോഗിച്ചുള്ള മാന്തൽ കാരണം നിരവധി സ്ഥലങ്ങളിൽ വേറെയും മുറിവുകളേറ്റിട്ടുണ്ട്. സിനാന് ചുമലിലും നടുവിനും വേദന കൂടിയതിനെ തുടർന്ന് ഓർത്തോപീഡിക് വിഭാഗത്തിന്റെ പരിശോധനയും നടത്തി.

English Summary: A Class 10 student named Sinan claimed to have seen a tiger in Thaikandi Mukku, Chekyad, Nadapuram, and escaped abandoning his cycle. Panchayat President Ahmed Punnakkal alerted residents to stay vigilant and informed police and forest department. Earlier, Sinan and his grandmother were attacked by a tiger in Kummangode, with visuals of the animal fleeing confirming the attack, though forest department has not officially confirmed. Sinan sustained deep wounds requiring over 64 stitches.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383954/nadapuram-chekyad-tiger-sighting-student-panchayat-alert)