---
title: "ലഹരി മാഫിയയിലും 'വ്യാജൻ..?!' ; ഡൽഹിയിൽ എംഡിഎംഎ നിർമ്മിച്ച് കേരളത്തിലേക്ക് വിപണനം ചെയ്യുന്ന വിദേശ വനിതകൾ തലശേരി പൊലീസിന്റെ പിടിയിൽ*"
english_title: "Foreign Women Arrested Delhi MDMA Manufacturing Kerala Sale Thalassery Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383861/mdma-foreign-women-arrested-delhi-thalassery-police-drug-mafia"
published_at: "2026-09-23T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab34b6034775_mdma-foreign-women-arrested-delhi-thalassery-police.jpg"
keywords: ["MDMA", "Drug Mafia", "Foreign Women Arrested", "Thalassery Police", "Fake Aadhaar", "Delhi"]
---

# ലഹരി മാഫിയയിലും 'വ്യാജൻ..?!' ; ഡൽഹിയിൽ എംഡിഎംഎ നിർമ്മിച്ച് കേരളത്തിലേക്ക് വിപണനം ചെയ്യുന്ന വിദേശ വനിതകൾ തലശേരി പൊലീസിന്റെ പിടിയിൽ*

> **Lead Summary:** തലശേരി: അന്താരാഷ്ട്ര മയക്കുമരുന്ന് നിർമ്മാണവും, വിപണനവും നടത്തിവരുന്ന ലഹരി സംഘത്തിലെ രണ്ട് വിദേശ വനിതകൾ പിടിയിലായി. കുറഞ്ഞയളവിൽ തലശ്ശേരിയിൽ എം.ഡി.എം.എ പിടി കൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് വിദേശ വനിതകൾ ഡൽഹിയിൽ പിടിയിലായതെന്ന് ഡി.ഐ.ജി. കെ. കാർത്തിക് ഉൾപ്പെടെയുള്ള പോലീസ് ഉന്നതർ വാർത്താ സമ്മളനത്തിൽ അറിയിച്ചു.

## Article Content

തലശേരി: അന്താരാഷ്ട്ര മയക്കുമരുന്ന് നിർമ്മാണവും, വിപണനവും നടത്തിവരുന്ന ലഹരി സംഘത്തിലെ രണ്ട് വിദേശ വനിതകൾ പിടിയിലായി. കുറഞ്ഞയളവിൽ തലശ്ശേരിയിൽ എം.ഡി.എം.എ പിടി കൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് വിദേശ വനിതകൾ ഡൽഹിയിൽ പിടിയിലായതെന്ന് ഡി.ഐ.ജി. കെ. കാർത്തിക് ഉൾപ്പെടെയുള്ള പോലീസ് ഉന്നതർ വാർത്താ സമ്മളനത്തിൽ അറിയിച്ചു.

ഡൽഹിയിൽ താമസിച്ചുവരുന്ന നൈജീരിയ സ്വദേശിനി ഒകോറി ചിനേലോലീ ലിയാൻ എന്ന സാന്റ്(36), കാമറൂൺ സ്വദേശിനി ഫിലോ മെനേ ചാൻസെലിൻ എന്ന ചാൻസി(31) എന്നിവരാണ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് അതിസാഹസിക മായി ഇരുവരെയും ഡൽഹിയിൽ നിന്നും പിടികൂടിയതെന്ന് ഡി ഐ ജി കെ. കാർത്തിക് അറിയിച്ചു.

ജൂലായ് 13 ന് തലശേരി സ്വദേശി എം ഡി എം എ യുമാ യി പിടിയിലായതിനെത്തുടർന്നുള്ള അന്വേഷണത്തിന്നട യിലാണ് വിദേശ വനിതകളെ പിടികൂടാൻ സാധിച്ചത്. മൂന്നാം പ്രതിക്കെതിരെ ഹരിയാന പോലീസിലും കേസ് നിലവിലുണ്ട്. വിദേശത്ത് നിന്നും ബിസിനസ്സിൻ്റെ പേരിൽ ഇന്ത്യയിലെത്തി മയക്ക്‌മരുന്ന് വില്പ‌ന ചെയ്ത‌്‌ വരികയാണെന്നുമാണ് കരുതുന്നത്.

ഇലക്ട്രോണിക്സ് സാധനങ്ങളുടെ മറവിൽ പാർസലായാണ് പ്രതികൾ എത്തിക്കുന്നതെന്നാണ് കരുതുന്നത് 'നോയിഡ, ഡൽഹി കേന്ദ്രീകരിച്ചാണ് പ്രതികളുടെ മയക്ക്‌മരുന്ന് ബിസിനസ്.പ്രതികളിൽ നിന്ന് അമ്പത് വ്യാജആധാർ കാർഡുകൾ, പതിനഞ്ച് പാൻ കാർഡുകൾ, പത്ത് ചെക്ക് ബുക്കുകൾ, ഡ്രൈവിംങ്ങ് ലൈസൻസ്

തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ബംഗളുരുവിലിരുന്ന് കൊണ്ടാണ് പ്രതികൾ സാധനങ്ങൾ വിതരണം ചെയ്യുന്നതെന്നാണ് കണ്ടെത്തീട്ടുള്ളത്. ഇവരുടെ 20 ബേങ്ക് എക്കൗണ്ടുകൾ പോലീസ് കണ്ടെത്തീട്ടുണ്ട്. 12 എക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ബേങ്കിലുണ്ടാ യിരുന്ന ഉദേശം എട്ടു ലക്ഷത്തോളം രൂപപോലീസ് മരവിപ്പിച്ചിട്ടുണ്ട്. മയക്ക്‌മരുന്ന് വ്യാപാരത്തിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന പണം കൊണ്ട് വാങ്ങിയതെന്ന് കരുതുന്ന ഒരു കാർ മാഹി പോലീസ് കസ്റ്റഡിയിലാണുള്ളത്.

കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് ഐപിഎസ് , കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ് എ ന്നിവരുടെ നിർദേശപ്രകാരം തലശ്ശേരി എഎസ്‌പി ഡോ.എം. നന്ദഗോപൻ ഐപിഎസ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ ഡാൻസാഫ് സ്ക്വാഡ്, തലശ്ശേരി എഎസ്‌പി സ്ക്വാഡ്, തലശ്ശേരി പൊലീസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ലഹരി മാഫിയക്കെതിരെയുള്ള കണ്ണൂർ പൊലീസിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നടപടി തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു

English Summary: Two foreign women involved in international drug manufacturing and trafficking were arrested by Thalassery police from Delhi. The accused are Nigerian national Okori Chinelole Lian alias Sand (36) and Cameroon national Philo Mene Chancelin alias Chancy (31). The arrest followed investigation into an MDMA seizure in Thalassery on July 13. Police seized 50 fake Aadhaar cards, 15 PAN cards, 10 cheque books and found 20 bank accounts, freezing 12 accounts with around Rs 8 lakh. The drugs were allegedly sent as parcels in the guise of electronic goods from Noida-Delhi and distributed from Bangalore.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383861/mdma-foreign-women-arrested-delhi-thalassery-police-drug-mafia)