---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അറ്റകുറ്റ പണി നടത്തി  പുതുക്കിയ സ്പെഷ്യൽ വാർഡ് തുറന്നു"
english_title: "Pariyaram Kannur Govt Medical College Hospital Special Ward Reopened"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383816/pariyaram-kannur-govt-medical-college-hospital-special-ward-reopened"
published_at: "2026-09-22T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab25acc9fb2f_pariyaram-kannur-govt-medical-college-hospital-special-ward-reopened.jpg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അറ്റകുറ്റ പണി നടത്തി  പുതുക്കിയ സ്പെഷ്യൽ വാർഡ് തുറന്നു

> **Lead Summary:** കണ്ണൂർ: രോഗികൾക്ക് ആശ്വാസമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുക്കിയ സ്പെഷ്യൽ വാർഡ് തുറന്നു പ്രവർത്തനം ആരംഭിച്ചു.

## Article Content

കണ്ണൂർ: രോഗികൾക്ക് ആശ്വാസമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുക്കിയ സ്പെഷ്യൽ വാർഡ് തുറന്നു പ്രവർത്തനം ആരംഭിച്ചു.

അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന സ്പെഷ്യൽ വാർഡ് ആണ് ഇന്ന് ആശുപത്രി സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ തുറന്നത്. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. മാധവൻ കെ ടി, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രവീൺ കുമാർ, ആർഎംഒ ഡോ. ജ്യോതി ദാമോദർ, എആർഎംഒ ഡോ. കെ പി മനോജ് കുമാർ, വാർഡ് സൂപ്പർവൈസർ ചുമതല നിർവഹിക്കുന്ന നഴ്സിംഗ് ജീവനക്കാർ, പിആർഒ എന്നിവർ പങ്കെടുത്തു.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി പല ആശ്വാസ പദ്ധതികളും നടപ്പാക്കാൻ ആശുപത്രി വികസന സമിതി ലക്ഷ്യമിടുന്നുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.

English Summary: As a relief to patients, the renovated Special Ward at Kannur Govt. Medical College Hospital, Pariyaram has reopened. The ward, which was closed for maintenance, was inaugurated in the presence of Hospital Superintendent Dr. Madhavan K.T. Hospital authorities said the Hospital Development Committee aims to implement several relief projects for patients and bystanders.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383816/pariyaram-kannur-govt-medical-college-hospital-special-ward-reopened)