---
title: "പാനൂരിനഭിമാനം ; എംബിബിഎസിൽ ഉന്നത വിജയം നേടി ഡോ. എൻ.പി. ശ്രേയ"
english_title: "Dr NP Shreya from Panoor Secures MBBS with High Marks from Kalamassery Medical College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383787/panoor-pride-dr-np-shreya-secures-mbbs-high-marks-kalamassery-medical-college"
published_at: "2026-09-22T13:36:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab238b49d572_panoor-pride-dr-np-shreya-secures-mbbs-high-marks-.jpg"
keywords: ["Dr NP Shreya", "Panoor News", "MBBS Result", "Kalamassery Medical College"]
---

# പാനൂരിനഭിമാനം ; എംബിബിഎസിൽ ഉന്നത വിജയം നേടി ഡോ. എൻ.പി. ശ്രേയ

> **Lead Summary:** പാനൂർ: എറണാകുളം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കി ഉന്നത വിജയം നേടിയ ഡോ. എൻ.പി. ശ്രേയ നാടിന്റെ അഭിമാനമായി.

## Article Content

പാനൂർ: എറണാകുളം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കി ഉന്നത വിജയം നേടിയ ഡോ. എൻ.പി. ശ്രേയ നാടിന്റെ അഭിമാനമായി.

പാനൂർ മേലെ പൂക്കോം നാലുപുരക്കൽ മധുവിന്റെയും ശർമിളയുടെയും മകളാണ് ഡോ. എൻ.പി. ശ്രേയ. കഠിനാധ്വാനവും ആത്മവിശ്വാസവും സമർപ്പണവുമാണ് മെഡിക്കൽ പഠനത്തിൽ മികച്ച വിജയം നേടാൻ ശ്രേയയ്ക്ക് കരുത്തായത്.

മെഡിക്കൽ രംഗത്ത് തുടർന്നും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും സമൂഹത്തിന് മികച്ച സേവനം നൽകാനുമുള്ള തയ്യാറെടുപ്പിലാണ് ഡോ. എൻ.പി. ശ്രേയ. ശ്രേയയുടെ നേട്ടത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും സന്തോഷവും അഭിമാനവും പങ്കുവെച്ചു.

English Summary: Dr. N.P. Shreya from Panoor has brought pride to her hometown by securing high marks in MBBS from Govt. Medical College, Kalamassery, Ernakulam. Daughter of Madhu and Sharmila of Nalupurakkal, Mele Pookkom, Panoor, she attributes her success to hard work and dedication. She aims to continue excelling in the medical field and serve society.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383787/panoor-pride-dr-np-shreya-secures-mbbs-high-marks-kalamassery-medical-college)