---
title: "ഓപ്പറേഷൻ തൂഫാൻ ; 'പരൽ മീനുകളെ' മാത്രമല്ല, ഡൽഹിയിൽ നിന്നും 'വമ്പൻ സ്രാവുകളെയും' പൊക്കി തലശേരി പൊലീസ്"
english_title: "Operation Toofan Thalassery Police Arrest Two Foreign Women from Delhi in MDMA Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383758/operation-toofan-thalassery-police-arrest-two-foreign-women-delhi-mdma-case"
published_at: "2026-09-22T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1fff322c12_operation-toofan-thalassery-police-arrest-two-foreign-women-delhi-mdma-case.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ ; 'പരൽ മീനുകളെ' മാത്രമല്ല, ഡൽഹിയിൽ നിന്നും 'വമ്പൻ സ്രാവുകളെയും' പൊക്കി തലശേരി പൊലീസ്

> **Lead Summary:** പാനൂർ: ലഹരിക്കെതിരായ നടപടികളിൽ നിർണായക നീക്കവുമായി തലശേരി പൊലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശേരിയിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിന്റെ അന്വേഷണം കേരളവും കടന്ന് ഡൽഹിയിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് വിദേശ യുവതികളെ പൊലീസ് പിടികൂടി തലശേരിയിലെത്തിച്ചു.

## Article Content

പാനൂർ: ലഹരിക്കെതിരായ നടപടികളിൽ നിർണായക നീക്കവുമായി തലശേരി പൊലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശേരിയിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിന്റെ അന്വേഷണം കേരളവും കടന്ന് ഡൽഹിയിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് വിദേശ യുവതികളെ പൊലീസ് പിടികൂടി തലശേരിയിലെത്തിച്ചു.

തലശേരിയിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണമാണ് ഡൽഹിയിലേക്ക് നീണ്ടത്. ലഹരി വിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദേശ പൗരത്വമുള്ള രണ്ട് യുവതികളെ പൊലീസ് പിടികൂടിയിരിക്കുന്നത്.

ലഹരി കേസുകളിൽ ചെറിയ തോതിലുള്ള പ്രതികളെ മാത്രം പിടികൂടുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് തലശേരി പൊലീസിന്റെ ഉജ്ജ്വല നീക്കം. കേസിന്റെ ഉറവിടവും ലഹരി വിതരണവുമായി ബന്ധപ്പെട്ട ബന്ധങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്.

പിടിയിലായ പ്രതികളുടെ പങ്ക് എന്താണെന്നും എംഡിഎംഎ എത്തിച്ച വിതരണ ശൃംഖലയുമായി ഇവർക്കുള്ള ബന്ധം എങ്ങനെയാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയുള്ള അന്വേഷണത്തിലൂടെ വ്യക്തമാകും.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശേരി പൊലീസ് നടത്തിയ നിർണായക നീക്കത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് കമ്മീഷണർ അല്പസമയത്തിനകം ചേരുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383758/operation-toofan-thalassery-police-arrest-two-foreign-women-delhi-mdma-case)