---
title: "കണ്ണംവള്ളി ഫ്രൻഡ്സ് വായനശാല ആന്റ് ഗ്രന്ഥാലയം നടത്തുന്ന കണ്ണൂർ ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 2ന്"
english_title: " Kannamvalli Friends Library Kannur District Level Quiz Competition on October 2"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383751/kannamvalli-friends-library-kannur-quiz-october-2-2025"
published_at: "2026-09-22T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1fb7b568cb_kannamvalli-friends-library-kannur-quiz-october-2-2025.jpg"
keywords: ["Kannamvalli Friends Library", "Kannur Quiz Competition", "AKG Mandiram", "Gandhi Jayanti Event"]
---

# കണ്ണംവള്ളി ഫ്രൻഡ്സ് വായനശാല ആന്റ് ഗ്രന്ഥാലയം നടത്തുന്ന കണ്ണൂർ ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 2ന്

> **Lead Summary:** പാനൂർ:കണ്ണം വള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം എ.കെ.ജി മന്ദിരം 26 വർഷമായി നടത്തിവരുന്ന കണ്ണൂർ ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 2 ഉച്ചയ്ക്ക് 2മണിക്ക് ഗാന്ധിജയന്തി ദിനത്തിൽ നടക്കും.എൽപി ,യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കാണ് മത്സരം ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് എൻ.കെ സുജാത ടീച്ചർ, കളത്തിൽ വാണ്ട്യായി ചാത്തു മാസ്റ്റർ ,മനത്താനത്ത് ചാത്തു സ്മാരക സ്വർണ്ണ മെഡലുകൾ നൽകും.രണ്ടാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് കണ്ണമ്പ്രത്ത് കൃഷ്ണൻ സ്മാരക വെള്ളിമെഡലുകളും

## Article Content

പാനൂർ:കണ്ണം വള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം എ.കെ.ജി മന്ദിരം 26 വർഷമായി നടത്തിവരുന്ന കണ്ണൂർ ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ 2 ഉച്ചയ്ക്ക് 2മണിക്ക് ഗാന്ധിജയന്തി ദിനത്തിൽ നടക്കും.എൽപി ,യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കാണ് മത്സരം ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് എൻ.കെ സുജാത ടീച്ചർ, കളത്തിൽ വാണ്ട്യായി ചാത്തു മാസ്റ്റർ ,മനത്താനത്ത് ചാത്തു സ്മാരക സ്വർണ്ണ മെഡലുകൾ നൽകും.രണ്ടാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് കണ്ണമ്പ്രത്ത് കൃഷ്ണൻ സ്മാരക വെള്ളിമെഡലുകളും

മൂന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് കെ.ടി.കെ ലീല സ്മാരക വെങ്കല മെഡലുകളും നൽകും. വിജയികളാകുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് മഠത്തിൽ ചാത്തുക്കുട്ടി, പി.കെ കരുണാകരൻ നമ്പ്യാർ, കളത്തിൽ രാമൂട്ടി മാസ്റ്റർ സ്മാരക എവറോളിംഗ് ട്രോഫികളും നൽകും.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മുൻ കൂട്ടി പേർ രജിസ്റ്റർ ചെയ്യണം.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മുൻ കൂട്ടി പേർ രജിസ്റ്റർ ചെയ്യണം.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

പേര് സ്കൂളിൻ്റെ പേര് വിഭാഗം രേഖപ്പെടുത്തുക

https://chat.whatsapp.com/DguLWZyvcKFFUJDWOQeLJx

ഫോൺ :73060 85935

9497601454,

98 95 228776,

വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383751/kannamvalli-friends-library-kannur-quiz-october-2-2025)