---
title: "കൂത്ത്പറമ്പിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവച്ചു നശിപ്പിച്ചു"
english_title: "Bike Set on Fire in Koothuparamba House Courtyard Police Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383714/koothuparamba-bike-set-on-fire-kannavam-police-investigation"
published_at: "2026-09-21T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab152769d04d_koothuparamba-bike-set-on-fire-kannavam.jpg"
keywords: []
---

# കൂത്ത്പറമ്പിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവച്ചു നശിപ്പിച്ചു

> **Lead Summary:** കൂത്തുപറമ്പ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവച്ചു നശിപ്പിച്ചു. കണ്ണവത്തെ ടിംബർ തൊഴിലാളിയായ പുഴിയോട്ടെ ഇല്ലത്തുപറമ്പ് വീട്ടിൽ സി.പി.ഉമേഷിന്റെ ബൈക്കാണു പൂർണമായും നശിച്ചത്.

## Article Content

കൂത്തുപറമ്പ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവച്ചു നശിപ്പിച്ചു. കണ്ണവത്തെ ടിംബർ തൊഴിലാളിയായ പുഴിയോട്ടെ ഇല്ലത്തുപറമ്പ് വീട്ടിൽ സി.പി.ഉമേഷിന്റെ ബൈക്കാണു പൂർണമായും നശിച്ചത്.

ബൈക്ക് നനയാതെ നിർത്തിയിടാൻ വലിച്ചുകെട്ടിയിരുന്ന ടാർ പോളിൻ ഷീറ്റും കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നിനാണു സംഭവം. ഈ സമയം വീട്ടുകാർ ഗുരുവായൂരിലേക്കുള്ള യാത്രയിലായിരു ന്നു. സമീപത്തെ വീട്ടുകാരെത്തി തീയണച്ചു. കണ്ണവം പൊലീസ് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383714/koothuparamba-bike-set-on-fire-kannavam-police-investigation)