---
title: "കണ്ണൂർ സിറ്റിയിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച ; കാൽ കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു"
english_title: " Major Theft Kannur City Locked House 21 Sovereign Gold Jewellery Stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383701/kannur-city-locked-house-theft-gold-jewellery-stolen"
published_at: "2026-09-21T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab12d836a9b6_Kannur_City_theft,_Gold_theft_Kannur,_Kannur_City_Police,_Thayil_theft.jpg"
keywords: []
---

# കണ്ണൂർ സിറ്റിയിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച ; കാൽ കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു

> **Lead Summary:**  കണ്ണൂർ: വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ നിന്നും ഇരുപത്തി ഒന്നേകാൽ പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചു. ഇതുസംബന്ധിച്ച പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. തയ്യിൽ കുറുംബക്കാവിനു സമീപത്തെ ടി.പ്രസന്ന യുടെ വീട്ടിലാണ് മോഷണം.

## Article Content

 കണ്ണൂർ: വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ നിന്നും ഇരുപത്തി ഒന്നേകാൽ പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചു. ഇതുസംബന്ധിച്ച പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. തയ്യിൽ കുറുംബക്കാവിനു സമീപത്തെ ടി.പ്രസന്ന യുടെ വീട്ടിലാണ് മോഷണം.

ഈ മാസം 7 നു വൈകുന്നേരം 6 മണി ക്കും 19 ന് വൈകുന്നേരം 6.30 മണിക്കുമിടയിലാണ് ഇരുമ്പ് അലമാരയിൽ സൂക്ഷിച്ച അഞ്ച് പവൻ്റെ മാല, 4 പവൻ്റെ ഒരു വള, രണ്ടര പവന്റെ വള, രണ്ടു പവന്റെ ചെയിൻ, 1 പവന്റെ മോതിരം, മൂന്നര പവൻ്റെ നെക്ളേസ്, ഒന്നര പവൻ്റെ നെക്ളേസ്, ഒന്നേമുക്കാൽ പവൻ്റെ നെക്ളേസ് എന്നിവ ഉൾപ്പെടെ ഇരുപത്തിഒന്നേകാൽ പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്.

തുടർന്ന് സിറ്റി പോലീസിൽ പരാതി നൽകി. 24 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന് മോഷണം നടത്തിയതായാണ് അറിയുന്നത്. വീട്ടുകാർ ലോക്കറും അലമാരയും പൂട്ടി താക്കോൽ സുരക്ഷിതമായി വച്ചതായിരുന്നു.

സപ്തംബർ 20 ന് ടൂർ നടത്തുന്നതിൻ്റെ ഭാഗമായി അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വർണം മോഷണം പോയതായി കണ്ടെത്തിയത്. നഷ്ടപ്പെട്ട സ്വർണം കൂടാതെ വേറെയും സ്വർണം ലോക്കറിൽ ഉണ്ടായിരുന്നതായി പരാതിക്കാരി പറഞ്ഞു.

വീട് റിപ്പയറിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പെയിൻ്റിംഗ് ജോലിക്കാർ വീട്ടിലു ണ്ടായിരുന്നതായി വീട്ടുടമ പറഞ്ഞു. ഒരു ദിവസം ഒഴികെ മറ്റു ദിവസങ്ങളിൽ വീട്ടുകാർ വീട്ടിൽ ഉണ്ടായിരുന്നു. വീട് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് പെയിന്റിംഗ് പ്രവർത്തി നടക്കവേ വീട്ടുകാർ രാവിലെ വീട്ടിൽ നിന്നും പോയി വൈകീട്ട് 4 മണിയോടെയാണ് തിരിച്ചെത്തിയത്. സംശയാസ്‌പദമായവരെ പോലീസ് ചോദ്യം ചെയ്തവരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383701/kannur-city-locked-house-theft-gold-jewellery-stolen)