---
title: "കല്ലിക്കണ്ടി എൻ എ എം  കോളേജ് പോളിമർ കെമിസ്ട്രി  ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു"
english_title: " Kallikkandi NAM College Polymer Chemistry Department Observes Ozone Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383697/kallikkandi-nam-college-ozone-day-celebration-polymer-chemistry"
published_at: "2026-09-21T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab11f1139ffb_kallikkandi-nam-college-ozone-day-celebration-polymer-chemistry.jpg"
keywords: ["Kallikkandi NAM College", "Ozone Day", "Polymer Chemistry"]
---

# കല്ലിക്കണ്ടി എൻ എ എം  കോളേജ് പോളിമർ കെമിസ്ട്രി  ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു

> **Lead Summary:** കല്ലിക്കണ്ടി: വിദ്യാർത്ഥികൾക്കായി ഓസോൺ ദിന സംരക്ഷണ പ്രതിജ്ഞയും പോസ്റ്റർ പ്രസന്റേഷൻ മത്സരവും സംഘടിപ്പിച്ചു.ഓസോൺ ദിന സന്ദേശം ഉയർത്തി കല്ലിക്കണ്ടി ടൗണിൽ റാലി നടത്തി.പഞ്ചായത്ത് പരിധിയിലുള്ള യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

## Article Content

കല്ലിക്കണ്ടി: വിദ്യാർത്ഥികൾക്കായി ഓസോൺ ദിന സംരക്ഷണ പ്രതിജ്ഞയും പോസ്റ്റർ പ്രസന്റേഷൻ മത്സരവും സംഘടിപ്പിച്ചു.ഓസോൺ ദിന സന്ദേശം ഉയർത്തി കല്ലിക്കണ്ടി ടൗണിൽ റാലി നടത്തി.പഞ്ചായത്ത് പരിധിയിലുള്ള യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ബിരുദ വിദ്യാർത്ഥികൾക്കായി പവർ പോയിന്റ് പ്രസന്റേഷനും സംഘടിപ്പിച്ചു.കോളേജ് ക്യാമ്പസ് കല്ലിക്കണ്ടി ടൗൺ എന്നിവ മാലിന്യ മുക്തമാക്കുന്ന പദ്ധതിക്കും ഇതോടെ തുടക്കമായി.കല്ലിക്കണ്ടി ടൗണിനെ മാതൃക ടൗൺഷിപ് ആക്കി മാറ്റുന്ന പഞ്ചായത്തിന്റെ പദ്ധതിക്ക് കോളേജ് ലെ സയൻസ് ക്ലബ്‌ഉം പങ്കാളികളാകും.

പ്രിൻസിപ്പൽ ഡോ: ഷമീർ എ പി ഉദ്ഘാടനം ചെയ്തു.പൊളിളിമർ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് തലവൻ ഡോ മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു.ഡോ: മിനി മോൾ വി. കെ,അനുശ്രീ കെ, ഷബിന കെ കെ, നംഷാദ് കെ പി, ഫിർദൗസ് നാളൂർ സംസാരിച്ചു.കമ്പ്യൂട്ടർ സയൻസ് വിഭാഗം സയൻസ് ക്ലബുമായി സഹകരിച്ച് ഇ വേയിസ്റ്റ് കലക്ഷൻ നടത്തി. ബോധവൽകരണവും പ്രതിജ്ഞയും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383697/kallikkandi-nam-college-ozone-day-celebration-polymer-chemistry)