---
title: "മുൻ കൃഷിമന്ത്രി കെ.പി. മോഹനനെ പാറാട്ടെ വസതിയിലെത്തി സന്ദർശിച്ച്  കൃഷിമന്ത്രി ടി. സിദ്ദിഖ്"
english_title: "Agriculture Minister P Prasad Visits Former Minister KP Mohanan Paratta Residence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383656/agriculture-minister-visits-former-minister-kp-mohanan-paratta"
published_at: "2026-09-21T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0eb4517f34_1001419692.jpg"
keywords: ["KP Mohanan", "P Prasad", "Agriculture Minister Kerala", "Koothuparamba MLA"]
---

# മുൻ കൃഷിമന്ത്രി കെ.പി. മോഹനനെ പാറാട്ടെ വസതിയിലെത്തി സന്ദർശിച്ച്  കൃഷിമന്ത്രി ടി. സിദ്ദിഖ്

> **Lead Summary:** പാനൂർ : മുൻ കൃഷിമന്ത്രിയും കൂത്തുപറമ്പ് എം.എൽ.എയുമായിരുന്ന കെ.പി. മോഹനനെ പാറാട്ടെ വസതിയിലെത്തി കൃഷിമന്ത്രി ടി. സിദ്ദിഖ് സന്ദർശിച്ചു. ഞായറാഴ്ച രാത്രി വൈകിയ വേളയിലായിരുന്നു മന്ത്രിയുടെ സന്ദർശനം.

## Article Content

പാനൂർ : മുൻ കൃഷിമന്ത്രിയും കൂത്തുപറമ്പ് എം.എൽ.എയുമായിരുന്ന കെ.പി. മോഹനനെ പാറാട്ടെ വസതിയിലെത്തി കൃഷിമന്ത്രി ടി. സിദ്ദിഖ് സന്ദർശിച്ചു. ഞായറാഴ്ച രാത്രി വൈകിയ വേളയിലായിരുന്നു മന്ത്രിയുടെ സന്ദർശനം.

പി.കെ. പ്രവീൺ എം.എൽ.എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കെ.പി. മോഹനനുമായി മന്ത്രി ഏറെ നേരം സൗഹൃദ സംഭാഷണം നടത്തി. കൃഷി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിലവിലെ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.

തുടർന്ന് പി.കെ. പ്രവീൺ എം.എൽ.എയുടെ കുടുംബത്തെയും മന്ത്രി സന്ദർശിച്ചു. പ്രവീണിന്റെ മകൾ അനഘയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിലുള്ള വിഷമം മന്ത്രി കുടുംബാംഗങ്ങളുമായി പങ്കുവച്ചു. അനഘയ്ക്കും കുടുംബത്തിനും മന്ത്രി വിവാഹാശംസകൾ നേർന്നു.സൗഹൃദപരമായ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രി പാറാട്ടെ വസതിയിൽ നിന്ന് മടങ്ങിയത്.

English Summary: Agriculture Minister P. SIDDIQ visited former Agriculture Minister and former Koothuparamba MLA K.P. Mohanan at his Paratta residence late Sunday night. P.K. Praveen MLA was also present. They held friendly talks on agriculture sector issues. The minister also visited Praveens family and conveyed wedding wishes to his daughter Anagha.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383656/agriculture-minister-visits-former-minister-kp-mohanan-paratta)