---
title: "ആർ.എസ്.എസും, ബിജെപിയും നുണ പ്രചരിപ്പിക്കുന്ന ഫാക്ടറികളായി മാറിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം യു. വാസുകി ;  ചൊക്ലിയിൽ കോടിയേരി സ്മൃതി ദേശീയ സെമിനാർ നടത്തി"
english_title: " RSS BJP Lie Spreading Factories Says CPM Politburo Member U Vasuki Kodiyeri Smriti National Seminar Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383611/rss-bjp-lie-factories-cpm-politburo-u-vasuki-kodiyeri-smrithi-chokli"
published_at: "2026-09-21T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0b21569ae0_rss-bjp-lie-factories-cpm-politburo-u-vasuki-kodiyeri-smrithi-chokli.jpg"
keywords: []
---

# ആർ.എസ്.എസും, ബിജെപിയും നുണ പ്രചരിപ്പിക്കുന്ന ഫാക്ടറികളായി മാറിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം യു. വാസുകി ;  ചൊക്ലിയിൽ കോടിയേരി സ്മൃതി ദേശീയ സെമിനാർ നടത്തി

> **Lead Summary:** ചൊക്ലി: ആർ.എസ്.എസും ബി.ജെ.പി.യും നുണ പ്രചരിപ്പിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുകയാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം യു. വാസുകി. ചൊക്ലിയിൽ കോടിയേരി സ്മൃതി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബി.ജെ.പി. ഭരിക്കുന്ന ബംഗാളിലും മഹാരാഷ്ട്രയിലും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പ്രത്യേക രീതിയിലുള്ള ഭരണസംവിസാധാ നമാണുള്ളത്.

## Article Content

ചൊക്ലി: ആർ.എസ്.എസും ബി.ജെ.പി.യും നുണ പ്രചരിപ്പിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുകയാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം യു. വാസുകി. ചൊക്ലിയിൽ കോടിയേരി സ്മൃതി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബി.ജെ.പി. ഭരിക്കുന്ന ബംഗാളിലും മഹാരാഷ്ട്രയിലും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പ്രത്യേക രീതിയിലുള്ള ഭരണസംവിസാധാ നമാണുള്ളത്.

യഥാർഥ തെളിവുകളല്ല മറിച്ച് നിർമിക്കപ്പെടുന്ന തെളിവുകളാണ് ഇ.ഡിയ്ക്ക് വേണ്ടതെന്ന് കേരളത്തിലെ ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട് വാസുകി പറഞ്ഞു. മുഖ്യമന്ത്രിയും യു.ഡി.എഫും ഇത്തരം വ്യാജനിർമിതികളെ സഹായിക്കുകയാണ്. ഇതു കൊണ്ടൊന്നും സി.പി.എം. കീഴടങ്ങില്ല. തിരഞ്ഞെടുപ്പു പരാ ജയം സി.പി.എമ്മിനെ താഴോട്ട് വലിക്കുന്നില്ല. എല്ലാത്തിനെയും അഭിമുഖീകരിച്ച് മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം. സംസ്ഥാന സമിതിയംഗം എ.എൻ. ഷംസീർ, മാഹി എം .എൽ.എ. ടി. അശോക് കുമാർ, പി. ഹരീന്ദ്രൻ, കെ.ഇ. കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ, ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383611/rss-bjp-lie-factories-cpm-politburo-u-vasuki-kodiyeri-smrithi-chokli)