---
title: "അണിയാരത്ത് സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Free Eye Checkup Camp Held At Aniyaram Peringalam Gurudeva Society"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383594/free-eye-camp-aniyaram-peringalam"
published_at: "2026-09-21T08:20:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab09c0e4e7d2_free-eye-camp-aniyaram-peringalam.jpg"
keywords: ["Eye camp Aniyaram", "Free eye checkup", "Sunrise Eye Hospital", "Gurudeva Society"]
---

# അണിയാരത്ത് സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** അണിയാരം: അണിയാരം ഗുരു നഗർ ഗുരുദേവ കൾച്ചറൽ ആൻഡ് എജുക്കേഷണൽ സൊസൈറ്റിയുടെയും സൺറൈസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് പ്രേമാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.

## Article Content

അണിയാരം: അണിയാരം ഗുരു നഗർ ഗുരുദേവ കൾച്ചറൽ ആൻഡ് എജുക്കേഷണൽ സൊസൈറ്റിയുടെയും സൺറൈസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് പ്രേമാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.

ഇന്നലെ നടന്ന ക്യാമ്പിൽ 125 ഓളം പേർ പങ്കെടുത്ത് നേത്രപരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം ആവശ്യമായ ചികിത്സാ നിർദേശങ്ങളും വിദഗ്ധരുടെ ഉപദേശങ്ങളും ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭിച്ചു.

റിനീഷ് ബാബു അധ്യക്ഷത വഹിച്ചു. സ്വരൂപറാണി, ഡോ. സുഭാഷ് എന്നിവർ പ്രസംഗിച്ചു. എം. രാഹുൽ സ്വാഗതവും മാവിലോത്ത് സത്യൻ നന്ദിയും പറഞ്ഞു.

English Summary: A free eye disease diagnosis camp was organized at Aniyaram Guru Nagar in Peringalam jointly by Gurudeva Cultural and Educational Society and Sunrise Eye Hospital. The camp was inaugurated by Premananda Swamikal. Around 125 people attended the camp and received eye checkups and medical advice.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383594/free-eye-camp-aniyaram-peringalam)