---
title: "ആദായ നികുതി വകുപ്പിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് പാനൂർ സ്വദേശിയിൽ നിന്ന്  25 ലക്ഷം തട്ടി ; 3 പേർക്കെതിരെ കേസ്"
english_title: "Job Fraud Income Tax Department 25 Lakhs Cheated Panoor Case Against 3 People"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383578/job-fraud-25-lakhs-panoor-case-against-3"
published_at: "2026-09-20T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaffb2304ab3_job-fraud-25-lakhs-panoor-case-against-3.jpg"
keywords: ["Job fraud", "Panoor news", "Income Tax job scam", "25 lakhs fraud", "panoor"]
---

# ആദായ നികുതി വകുപ്പിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് പാനൂർ സ്വദേശിയിൽ നിന്ന്  25 ലക്ഷം തട്ടി ; 3 പേർക്കെതിരെ കേസ്

> **Lead Summary:** പാനൂർ: ആദായ നികുതി വകുപ്പിൽ ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് മൊകേരി വള്ളങ്ങാട് സ്വദേശിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരേ പാനൂർ പൊലിസ് കേസെടുത്തു. പാനൂർ വള്ളങ്ങാട് സ്വദേശി സുന്ദരൻ, ശക്തിവേൽ ഐ.എ.എസ് എന്ന പേരിലുള്ളയാൾ, അമർനാഥ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.

## Article Content

പാനൂർ: ആദായ നികുതി വകുപ്പിൽ ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് മൊകേരി വള്ളങ്ങാട് സ്വദേശിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരേ പാനൂർ പൊലിസ് കേസെടുത്തു. പാനൂർ വള്ളങ്ങാട് സ്വദേശി സുന്ദരൻ, ശക്തിവേൽ ഐ.എ.എസ് എന്ന പേരിലുള്ളയാൾ, അമർനാഥ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.

പരാതിക്കാരനായ കെ. ദാമോദരന്റെ മകന് ആദായ നികുതി വകുപ്പിൽ ജോലി ശരിയാക്കാമെന്ന് ഒന്നാം പ്രതി വാഗ്ദാനം ചെയ്തതായാണ് പരാതി. കേന്ദ്ര സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച്, ഐ.എ.എസ്ഉദ്യോഗസ്ഥനാണെന്നും ഉദ്യോഗസ്ഥന്റെ അസിസ്റ്റന്റാണെന്നും പരിചയപ്പെടുത്തിയ രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെ വിശ്വാസം നേടിയെന്നാണ് കേസ്. തുടർന്ന് ജോലി ലഭ്യമാക്കുന്നതിനായി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും 2023 ഏപ്രിൽ 25 മുതൽ പരാതിക്കാരൻ പലതവണയായി തുക ഒന്നാം പ്രതിക്ക് കൈമാറുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ജോലി ലഭ്യമാക്കുകയോ കൈപ്പറ്റിയ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതി. പാനൂർ പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതി യിൽ ബി.എൻ.എസ് 318(4), 336(2) വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

English Summary: Panoor police have registered a case against three people for allegedly cheating Rs 25 lakhs from a Mokeri Vallangad native by promising a job in the Income Tax department. The accused are Sundaran from Vallangad, a person named Sakthivel IAS, and Amarnath. The complainant K. Damodaran alleged that the first accused took money in installments from April 25, 2023, for his son's job using influence in the central government, but neither provided the job nor returned the money.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383578/job-fraud-25-lakhs-panoor-case-against-3)