---
title: "വയലിൽ പീടിക നിടുമ്പ്രം ഫ്രണ്ട്സ് റെയിലറി സ്പോട്സ് ക്ലബിന്റെ നേതൃത്വത്തിൽ അഖില കേരള  കാരംസ് ടൂർണമെന്റിന് തുടക്കമായി."
english_title: " All Kerala Carroms Tournament Begins At Vayalpeedika Nidumbram Friends Railery Sports Club"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383491/all-kerala-carroms-tournament-vayalpeedika-nidumbram-begins"
published_at: "2026-09-19T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaeaec4df826_all-kerala-carroms-tournament-vayalpeedika-nidumbram-begins.jpg"
keywords: []
---

# വയലിൽ പീടിക നിടുമ്പ്രം ഫ്രണ്ട്സ് റെയിലറി സ്പോട്സ് ക്ലബിന്റെ നേതൃത്വത്തിൽ അഖില കേരള  കാരംസ് ടൂർണമെന്റിന് തുടക്കമായി.

> **Lead Summary:** നിടുമ്പ്രം: വയൽപീടിക നിടുമ്പ്രം ഫ്രണ്ട്സ് റെയിലറി സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അഖില കേരള കാരംസ് ടൂർണമെന്റിന് തുടക്കമായി.2 ദിവസങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. ആദ്യ ദിവസം 32 ടീമുകൾ പങ്കെടുത്ത പ്രാദേശിക കാരംസ് ടൂർണമെന്റ് നടന്നു.

## Article Content

നിടുമ്പ്രം: വയൽപീടിക നിടുമ്പ്രം ഫ്രണ്ട്സ് റെയിലറി സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അഖില കേരള കാരംസ് ടൂർണമെന്റിന് തുടക്കമായി.2 ദിവസങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. ആദ്യ ദിവസം 32 ടീമുകൾ പങ്കെടുത്ത പ്രാദേശിക കാരംസ് ടൂർണമെന്റ് നടന്നു.

അന്തർദേശീയ വോളിബോൾ താരം അനാമിക, ദേശീയ ബാഡ്മിന്റൺ താരം ദേവിക അനൂപ് എന്നിവർ ചേർന്ന് പ്രാദേശിക കാരംസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വെള്ളാംവള്ളി വിനോദൻ അധ്യക്ഷനായി. രണ്ടാം വാർഡ് അംഗം കെ. പ്രദീപൻ, കണ്ണൂർ ജില്ലാ കേരംസ് മെമ്പേഴ്സ് അസോ. സെക്രട്ടറി വിനീഷ്, മുൻ വാർഡംഗം പിടികെ ഗീത എന്നിവർ സംസാരിച്ചു. ക്ലബ് രക്ഷാധികാരി കെ.വി സത്യനാഥൻ സ്വാഗതവും പി.കെ ദയാനന്ദൻ നന്ദിയും പറഞ്ഞു.

അഖില കേരള ഓപ്പൺ കാരംസ് ടൂർണമെന്റ് ഞായറാഴ്ച നടക്കും. 32 ടീമുകൾ മാറ്റുരക്കും. ഫ്രണ്ട്സ് റെയിലറി സ്പോർട്സ് ക്ലബ്, മൊയാരത്ത് ശങ്കരൻ സ്മാരക വായനശാല, രണ്ടാം വാർഡ് വികസന സമിതി, കുടുംബശ്രീ എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച ആട്ടക്കളി മത്സരത്തിൽ വിജയികളായ ക്ലബ് ടീമിലെ അംഗങ്ങൾക്കുള്ള സമ്മാന വിതരണവും നടന്നു. അനാമികയെയും ദേവിക അനൂപിനെയും ആനയിച്ച് ഘോഷയാത്രയും നടത്തി.

1973 ൽ പ്രവർത്തനമാരംഭിച്ച ക്ലബ് ഇതിനോടകം ഒട്ടേറെ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.

English Summary: The All Kerala Carroms Tournament organized by Vayalpeedika Nidumbram Friends Railery Sports Club has begun. The tournament will be held over two days. The local tournament with 32 teams on the first day was inaugurated by international volleyball player Anamika and national badminton player Devika Anoop. The All Kerala Open Carroms Tournament with 32 teams will be held on Sunday.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383491/all-kerala-carroms-tournament-vayalpeedika-nidumbram-begins)