---
title: "കൈനാട്ടിയിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു ; കത്തിയത് മാരുതി സുസുക്കി ഷോറും ജീവനക്കാരന്റെ കാർ"
english_title: "Parked Car Gutted In Fire Near Kainatty Vadakara Maruti Showroom"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383474/parked-car-gutted-fire-vadakara-kainatty"
published_at: "2026-09-19T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae87f4b01a0_parked-car-gutted-fire-vadakara-kainatty.jpg"
keywords: []
---

# കൈനാട്ടിയിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു ; കത്തിയത് മാരുതി സുസുക്കി ഷോറും ജീവനക്കാരന്റെ കാർ

> **Lead Summary:** വടകര: കൈനാട്ടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.സമീപത്തെ മാരുതി സുസുക്കി ഷോറൂം ജീവനക്കാരന്റേതാണ് കത്തിയ കാർ. രാവിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഉച്ചയോടെ പുക ഉയരുന്നത് ഷോറൂമിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

## Article Content

വടകര: കൈനാട്ടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.സമീപത്തെ മാരുതി സുസുക്കി ഷോറൂം ജീവനക്കാരന്റേതാണ് കത്തിയ കാർ. രാവിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഉച്ചയോടെ പുക ഉയരുന്നത് ഷോറൂമിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഇവർ ഉടൻ സ്ഥലത്തെത്തിയപ്പോഴേക്കും കാറിൽ തീ ആളിപ്പടർന്നിരുന്നു. തുടർന്ന് വടകരയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

തീപിടിത്തത്തിൽ കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

English Summary: A car parked on the roadside near Kainatty in Vadakara was gutted in fire on Saturday afternoon. The car belonged to an employee of the nearby Maruti Suzuki showroom. The staff noticed smoke coming from the car parked in the morning and by the time they reached, the fire had spread. Fire and Rescue Services from Vadakara reached the spot and doused the fire. The front part of the car was almost completely burnt. The cause of the fire is not yet known.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383474/parked-car-gutted-fire-vadakara-kainatty)